തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി നടക്കുന്ന മഹാകാളികായാഗത്തിന്റെ യാഗഭൂമിയായ പൗർണ്ണമിക്കാവ് ബാലഭദ്രാ ദേവീ ക്ഷേത്രത്തിൽ 18ന് സൂര്യ - ചന്ദ്ര സമർപ്പണം നടത്തുന്നു. സമർപ്പണം നടത്തുന്നത് ഐ.എസ്.ആർ.ഒ ചെയർമാനായ ഡോ.സോമനാഥാണ്. താളവും ക്രമവും നഷ്ടപ്പെടാതെ പ്രപഞ്ചത്തിന്റെ കാലാവസ്ഥ നിലനിറുത്താനും പ്രകൃതിയെ ആരാധിക്കാനുമാണ് 51 അക്ഷര ദേവതമാരെ പ്രതിഷ്ഠിച്ചിരിക്കുന്ന പൗർണ്ണമിക്കാവിൽ സൂര്യചന്ദ്ര സമർപ്പണം നടത്തുന്നത്.
ഉച്ചയ്ക്ക് 12ന് നടക്കുന്ന സമർപ്പണ ചടങ്ങിൽ തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ, മിത്രൻ നമ്പൂതിരിപ്പാട്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ രമേശൻ പോറ്റി, ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശിയായ എം.എസ്. ഭുവനചന്ദ്രൻ, ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ എന്നിവരും പങ്കെടുക്കും.