
കൊച്ചി: ഡിജിറ്റൽ റീട്ടെയ്ൽ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ, എറണാകുളത്തെ ആദ്യ ഫ്യൂച്ചർ സ്റ്റോർ ഈമാസം 19മുതൽ അങ്കമാലി, ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് സമീപം അരീക്കൽ പ്ലാസയിൽ പ്രവർത്തനം ആരംഭിക്കും. സാംസംഗ് സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് റീട്ടെയ്ൽ(ഐഎം) ഹെഡുമായ രാജു ആന്റണി പുല്ലൻ ഉദ്ഘാടനംചെയ്യും. എറണാകുളത്തെ തന്നെ മൈജിയുടെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് സ്റ്റോറാണ് അങ്കമാലിയിൽ സജ്ജീകരിച്ചിരിക്കുന്നത്.