
തിരുവനന്തപുരം: സംസ്ഥാനത്ത് വില്പന നികുതി പിരിവ് ശക്തമാക്കാനും കുടിശിക പിരിക്കാനും നടപടികൾ പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കശുഅണ്ടി മേഖലയിൽ വ്യവസായ പുനരുജ്ജീവന പദ്ധതി കാര്യക്ഷമമാക്കും. കുട്ടനാട് പാക്കേജിൽ അപ്പർ കുട്ടനാടും ഉൾപ്പെടുത്തി. പട്ടയം ഡിജിറ്റലാക്കുന്ന പദ്ധതി ഇൗ വർഷം ആരംഭിക്കുമെന്നും ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് മറുപടി പറയവേ മന്ത്രി പറഞ്ഞു.
ബഡ്ജറ്റിലെ പുതിയ നിർദ്ദേശങ്ങൾ
 ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ വീട് സദ്ഗമയ നിയമ ഗവേഷണ കേന്ദ്രമാക്കാൻ ഒരു കോടി
 അക്കിത്തം പഠനകേന്ദ്രത്തിന് ഒരു കോടി
 കൊച്ചി സർവകലാശാലയിലെ പ്രൊഫ.എൻ.ആർ.മാധവമേനോൻ
ഇന്റർ ഡിസിപ്ളിനറി സെന്ററിന് ഒരു കോടി
 കേരള യൂണിവേഴ്സിറ്റി സെന്റർ
ഫോർ ബയോ ഡൈവേഴ്സിറ്റി കൺസർവേഷന് 50 ലക്ഷം
 മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി 25ലക്ഷം
 മലയാളം സർവകലാശാലയിൽ വള്ളത്തോൾ ചെയർ 10 ലക്ഷം
 കതിരൂർ കളരി അക്കാഡമിക്കും തെയ്യം കലാഅക്കാഡമിക്കും 10ലക്ഷം
 കൊടകരയിൽ ഷീ വർക്ക് സ്പെയ്സ്- ഒരു കോടി
 അരുവിക്കരയിൽ ആദിവാസി വ്യവസായ യൂണിറ്റ് ഒരു കോടി
 ആലത്തൂരിൽ നിറ പദ്ധതി ഒരു കോടി
 പെരിയാർ, അച്ചൻകോവിൽ, ചാലിയാർ, ഭാരതപ്പുഴ നദീജല പുനരുജ്ജീവനപദ്ധതി 10കോടി
 കൃഷി പരിശോധന സർട്ടിഫിക്കേഷൻ സെന്റർ 5കോടി
 വന്യമൃഗ ആക്രമണം നേരിടുന്നവർക്ക് നഷ്ടപരിഹാരം 3കോടികൂടി- മൊത്തം 10കോടി
 ഭിന്നശേഷി അസിസ്റ്റീവ് വില്ലേജ് 2കോടി
 മഞ്ചേരി മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സാസൗകര്യം
 ഗ്രാമീണ കളിക്കളം അധികസഹായം 5കോടി
 അഴിക്കോട് തുറമുഖം 5കോടി
 എം.എൻ ഭവനപദ്ധതി അധികസഹായം 5കോടി
 ഇറിഗേഷൻ ടൂറിസം പദ്ധതി 2കോടി
 നാഷണൽ ഹൗസ് പാർക്ക് 2 കോടി
 കാലിക്കറ്റ് സർവകലാശാലയിൽ ഇൻഡസ്ട്രിയൽ സെന്റർ 25കോടി