
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തെ പ്രധാനമന്ത്രി പദം വരെയുള്ള നരേന്ദ്രമോദിയുടെ രണ്ട് പതിറ്റാണ്ട് കാലത്തെ ജീവിതത്തെക്കുറിച്ച് പുസ്തകം വരുന്നു. 'മോദി@20: ഡ്രീംസ് മെറ്റ് ഡെലിവറി' (Modi @20: Dreams Met Delivery) എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. അടുത്ത മാസം പകുതിയോടെ പുസ്തകം പ്രകാശനം ചെയ്യുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷൻസ് അറിയിച്ചു.
ഭരണകർത്താവ്, രാഷ്ട്രീയനേതാവ് എന്നീ രണ്ട് നിലകളിലുമുള്ള മോദിയുടെ സംഭാവനകൾ ആഴത്തിൽ പകർത്തുന്നതാവും പുസ്തകം. ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷനാണ് പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി പുസ്തകം എഡിറ്റ് ചെയ്ത് തയ്യാറാക്കുന്നത്.
Delighted that Modi@20:Dreams Meet Delivery is coming out next month.
Have shared my experiences and insights of working in PM @narendramodi’s team in the last decade. pic.twitter.com/kfYKDYyXVp
2002ലാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിനുശേഷമാണ് വികസന നായക പരിവേഷവുമായി അദ്ദേഹം ദേശീയ തലത്തിലേക്ക് വളരുന്നത്. 2014ലാണ് പ്രധാനമന്ത്രി കസേരയിലേക്ക് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ, മോദി വിഭാവനം ചെയ്ത ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളും അവയുടെ നടപ്പാക്കലിനെക്കുറിച്ചുള്ള പദ്ധതികളുമാണ് പുസ്തകം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. അതോടൊപ്പം, ഗുജറാത്തിന്റെ വികസനരംഗത്ത് നടത്തിയ വലിയ പരിഷ്‌കരണങ്ങളും പുസ്തകത്തിൽ ചർച്ചയാവുന്നുണ്ട്.
വിവിധ രംഗങ്ങളിലുള്ള പ്രമുഖരും വിദഗ്ധരും ബുദ്ധിജീവികളും മോദിയുടെ ഭരണപരമായ നേട്ടങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് നടത്തുന്ന ആഴത്തിലുള്ള വിശകലനങ്ങളാണ് പുസ്തകത്തിന്റെ മറ്റൊരു സവിശേഷതയെന്നും രൂപ പബ്ലിക്കേഷൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു.