
ലോക മഹാദ്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്മതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്. വൻമതിൽ എന്ന വൻ അദ്ഭുതം ചൈനയുടെ മഹത്തായ മതിൽ അതിശയകരമായ വാസ്തുവിദ്യയുടെ വലിയൊരു ഉദാഹരണമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇതുവരെ ശ്രമിച്ചതിൽ വച്ച് ഏറ്റവും വലിയ കെട്ടിട നിർമാണ പദ്ധതിയാണിത്. ചൈനയിലെ വൻമതിൽ പോലൊരു മതിൽ ഇന്ത്യയിലുമുണ്ട്. രാജസ്ഥാനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുംഭല്‍ഗഡിലെ പുരാതന കോട്ടയ്ക്ക് ചുറ്റും 36 കി.മീ നീളത്തില്‍ ഒരു വലിയ മതിലുണ്ട്. ഈ മതിലിന്റെ വശങ്ങളില്‍ 300ലധികം മനോഹരമായ ക്ഷേത്രങ്ങളുണ്ട്. ലോകത്തെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ മതിലാണിത്.
ചൈനീസ് വാസ്തുകല പോലെ ആഗോള പ്രശസ്തമാണ് ഇന്ത്യൻ വാസ്തുകലയും. ഇന്ത്യൻ ശൈലി കൂടാതെ മുഗൾ, പേർഷ്യൻ, ബ്രിട്ടീഷ് ശൈലികളും ഇന്ത്യൻ വാസ്തുകലയിൽ സംയോജിപ്പിച്ചിട്ടുണ്ട്. ലോകമഹാദ്ഭുതങ്ങളിലൊന്നായ താജ്‌മഹൽ ഉദാഹരണം. ഇത്തരത്തിലുള്ള നിരവധി  വാസ്തുകലാ വിസ്മയങ്ങൾ ഇന്ത്യയിലുണ്ട്. 
 
രാജ്സ്ഥാനിലെ ജയ്പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ചാന്ദ് ബവോരിയാണ് അതിലൊന്ന്.  പൈതൃക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എഡി 800 കാലത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ഒരുപാട് ചലച്ചിത്രങ്ങളിലൂടെ പലർക്കും സുപരിചിതമാണ് ചാന്ദ് ബവോരി. 13 നിലകളുള്ള, 3,500 ഓളം ഇടുങ്ങിയ പടികളുള്ള ഒരു കൊട്ടാരമാണിത്. 100 അടിയിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇവിടുത്തെ പടിക്കിണർ പ്രശസ്തമാണ്. നികുംഭ രാജവംശത്തിലെ ചന്ദ രാജാവ് പണികഴിപ്പിച്ച ചാന്ദ് ബാവോരി ഇന്ത്യയിലെ ഏറ്റവും ആഴമേറിയതും വലുതുമായ പടിക്കിണറാണെന്ന് കരുതപ്പെടുന്നു.
 

ഹംപി
കര്‍ണാടകയിലെ വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഹംപി. മനോഹരമായ വാസ്തുകലാ നിർമ്മിതികളാൽ സമ്പന്നമായ ഇവിടം പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഇവിടുത്തെ വിത്തല ക്ഷേത്രത്തിന് മുന്നില്‍ കാണുന്ന കല്ലില്‍ കൊത്തിയെടുത്ത രഥങ്ങളാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
 

മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകള്‍ മൂന്ന് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയമാണ്. ബുദ്ധിസം, ബ്രാഹ്മണിസം, ജൈനിസം എന്നിവയുടെ മൂല്യങ്ങളും വൈദഗ്ധ്യവും ചേര്‍ന്നതാണ് ഇവിടുത്തെ നിര്‍മ്മിതികള്‍. ഇവിടെയുള്ളത് ഗുഹാക്ഷേത്രങ്ങളാണ്. ഗുഹകളിലെ ചുവരുകളിൽ 30ലധികം ക്ഷേത്രനിർമിതികളാണ് കല്ലിൽ കൊത്തിയിരിക്കുന്നത്.

ഖജുരാഹോ ക്ഷേത്രം
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയം ലൈംഗിക ശില്പങ്ങളുടെ പ്രത്യേകതയാൽ ലോക പ്രശസ്തമാണ്. . 80ലധികം നിര്‍മ്മിതികളുണ്ടായിരുന്ന ക്ഷേത്ര സമുച്ചയത്തില്‍ ഇപ്പോള്‍ 20 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. ക്ഷേത്ര ചുവരുകള്‍ ലൈംഗിക കാമനകൾ സൂചിപ്പിക്കുന്ന കൊത്തുപണികളാല്‍ നിറഞ്ഞിരിക്കുന്നു.
