kk

ടോക്കിയോ : കിഴക്കൻ ജപ്പാനിലുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. ജപ്പാനിലെ ഫുക്കുഷിമ മേഖലയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം റിക്ടർ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാത്രിയാണ് ജപ്പാന്‍റെ വടക്കന്‍‌ മേഖലയില്‍ ഭൂചലനമുണ്ടായത്. സമുദ്രജലനിരപ്പില്‍ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തീരത്തിന്റെ ചില ഭാഗങ്ങളിൽ ഒരു മീറ്ററോളം സുനാമി തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇതുവരെ നാശനഷ്ങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ടോക്കിയോ ഉൾപ്പെടെ രണ്ട് ദശലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി വിവരമുണ്ട്.