
കറാച്ചി : പാകിസ്ഥാനും ആസ്ട്രേലിയയും തമ്മിലുള്ല രണ്ടാം ടെസ്റ്റും സമനിലയിലായി. 506 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ അഞ്ചാം ദിനം ക്യാപ്ടർ ബാബർ അസമിന്റേയും (196) വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന്റേയും (പുറത്താകാതെ 104) ഗംഭീര ചെറുത്ത് നിൽപ്പിന്റെ പിൻബലത്തിലാണ് വിജയത്തിന് തുല്യമായ സമനില സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ രണ്ട് ബാൾ കൂടി ബാക്കിനിൽക്കെയാണ് ആസ്ട്രേലിയൻ ക്യാപ്ടൻ പാറ്റ്‌കമ്മിൻസ് സമനിലയ്ക്ക് സമ്മതിച്ചത്. 443/7 എന്ന നിലയിലായിരുന്നു അപ്പോൾ പാകിസ്ഥാൻ. സ്കോർ: ആസ്ട്രേലിയ 556/9 ഡിക്ലയേർഡ്,97/2 ഡിക്ലയേർഡ്. പാകിസ്ഥാൻ 148/10, 443/7. രണ്ടാം ഇന്നിംഗ്സിൽ അസം 425 പന്തുകളാണ് നേരിട്ടത്. പരമ്പരയിലെ ആദ്യ ടെസ്റ്റും സമനിലയിൽ അവസാനിച്ചിരുന്നു.