
കീവ്: ദിവസങ്ങളായി തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം അവസാനിക്കാൻ വഴിയൊരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന സമാധാന ചർച്ചയിൽ 15ഇന സമാധാന ഉടമ്പടിയായതായാണ് ഇരുരാജ്യങ്ങളിൽ നിന്നുമുളള സൂചന. യുക്രെയിൻ നാറ്റോ അംഗത്വത്തിന് ശ്രമിക്കില്ലെന്ന് ഉടമ്പടിയിലുണ്ടെന്നാണ് വിവരം. അതേസമയം ഇന്നും റഷ്യൻ സേന യുക്രെയിനിൽ ആക്രമണം തുടരുകയാണ്.
ചെർണീവിൽ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ പത്ത് യുക്രെയിൻ പൗരന്മാരെ റഷ്യൻ സൈന്യം വെടിവച്ച് കൊന്നു. കീവിലെ അമേരിക്കൻ എംബസി ആക്രമണം സ്ഥിരീകരിച്ചു. റഷ്യൻ ആക്രമണത്തിനെതിരെ യുക്രെയിൻ അന്തർദേശീയ കോടതിയിൽ നൽകിയ കേസിൽ വിധിയായി. എത്രയുംവേഗം റഷ്യ, യുക്രെയിനിലെ സൈനികനടപടി അവസാനിപ്പിക്കണമെന്നാണ് യുഎൻ അന്താരാഷ്‌ട്ര കോടതി ഉത്തരവ്. അതേസമയം നാറ്റോ സൈന്യത്തെ വിന്യസിക്കില്ലെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടെൻബെർഗ് അറിയിച്ചു.
കോടതിവിധി തങ്ങൾക്ക് അനുകൂലമാണെന്നും യുദ്ധത്തിൽ തങ്ങൾക്ക് പൂർണവിജയമാണെന്നും യുക്രെയിൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്‌കി പറഞ്ഞു. അന്താരാഷ്‌ട്ര നിയമപ്രകാരമുളള ഉത്തരവ് റഷ്യ ഉടനടി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയിനിലെ റഷ്യൻ അധിനിവേശം 21ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് സമാധാന ശ്രമങ്ങൾ സജീവമാകുന്നത്.
Ukraine gained a complete victory in its case against Russia at the International Court of Justice. The ICJ ordered to immediately stop the invasion. The order is binding under international law. Russia must comply immediately. Ignoring the order will isolate Russia even further— Володимир Зеленський (@ZelenskyyUa) March 16, 2022