
പനജി : ഐ.എസ്.എൽ രണ്ടാം സെമിയുടെ രണ്ടാം പാദമത്സരത്തിൽ ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരത്തിൽ എ.ടി.കെ മോഹൻബഗാന് വിജയം. ഗോവയിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ വിജയം. റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോൾ നേടിയത്.
ജയിച്ചെങ്കിലും എ.ടി.കെ ഫൈനലിലെത്താതെ പുറത്തായി. ആദ്യ പാദത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചിരുന്നു. ഇതോടെ ഹൈദരാബാദ് ഫൈനലിലേക്ക് യോഗ്യത നേടി. ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും.
റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോൾ നേടിയത്. അതേസമയം ജംഷഡ്പുർ എഫ്സിയെ സെമിയിൽ 2-1നു കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചത്. 2014, 2016 സീസണുകൾക്കുശേഷം ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് ഐ.എസ്.എൽ ഫൈനലിൽ പ്രവേശിക്കുന്നത്. ജംഷഡ്പുരിനെതിരേ ആദ്യ പാദ സെമിയിൽ 1-0നു ജയിച്ച ബ്ലാസ്റ്റേഴ്സ്, രണ്ടാം പാദത്തിൽ 1-1 സമനില വഴങ്ങി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.