
മുംബയ്: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ, ഷെയർ സ്വാപ്പ് ഡീലിലൂടെ ബ്ലിങ്കിറ്റിനെ (മുമ്പ് ഗ്രോഫേഴ്സ്) ഏറ്റെടുക്കാൻ ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. സൊമാറ്റോ കഴിഞ്ഞ വർഷം ഗുരുഗ്രാം ആസ്ഥാനമായുള്ള ക്വിക്ക് കൊമേഴ്സ് സ്റ്റാർട്ടപ്പായ ബ്ലിങ്കിറ്റിൽ 100 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. അൽബിന്ദർ ദിൻഡ്സയുടെ നേതൃത്വത്തിലുള്ള ബ്ലിങ്കിറ്റിന്റെ 10ശതമാനം ഓഹരികളാണ് അന്ന് സൊമാറ്റോ സ്വന്തമാക്കിയിരുന്നത്.