newzealand

വെല്ലിംഗ്ടൺ : രണ്ട് വർഷത്തിന് ശേഷം അന്താരാഷ്ട്ര സഞ്ചാരികൾക്ക് മുന്നിൽ അതിർത്തികൾ തുറക്കാനൊരുങ്ങി ന്യൂസിലൻഡ്. ഏപ്രിൽ 13 മുതൽ ഓസ്ട്രേലിയൻ പൗരന്മാർക്ക് ന്യൂസിലൻഡിൽ പ്രവേശിക്കാം. ഇവർക്ക് ഐസൊലേഷനോ ക്വാറന്റൈനോ ആവശ്യമില്ല. അതേ സമയം, യു.എസ്, യു.കെ ഉൾപ്പെടെ വിസ ആവശ്യമില്ലാത്ത 60 ഓളം രാജ്യങ്ങളിൽ നിന്നുള്ള പൂർണ വാക്സിനേറ്റഡ് ആയിട്ടുള്ളവർക്ക് മേയ് 2 മുതൽ രാജ്യത്ത് പ്രവേശിക്കാം. അതേ സമയം, നേരത്തെ വിസയുള്ളതും എന്നാൽ, വിസാ - ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത രാജ്യത്തിൽ നിന്നുള്ളതുമായ വിദേശികൾക്ക് മേയ് 1 മുതലും പ്രവേശിക്കാം. രാജ്യത്ത് പ്രവേശിക്കുന്നവരെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2020 മാർച്ചിലാണ് ന്യൂസിലൻഡ് അതിർത്തികൾ അടച്ചത്.