
ന്യൂഡൽഹി∙ കോൺഗ്രസിൽ കൂട്ടായ നേതൃത്വം വേണമെന്ന് ഡൽഹിയിൽ ചേർന്ന ജി–23 നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. . ഗുലാം നബി ആസാദിന്റെ വസതിയിലാണ് പാർട്ടിയിലെ തിരുത്തൽവാദി നേതാക്കൾ യോഗം ചേർന്നത്. സംഘടനാ കാര്യങ്ങളിൽ വിശാലമായ കൂടിയാലോചന വേണമെന്ന് സംയുക്ത പ്രസ്താവനയിൽ നേതാക്കൾ അറിയിച്ചു. ബി.ജെ.പിയെ എതിർക്കാൻ സമാന മനസ്കരുമായി കൂട്ടായ്മ ഉണ്ടാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്ന് ശശി തരൂരിന് പുറമേ പി.ജെ. കുര്യനും യോഗത്തില്‍ പങ്കെടുത്തു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, രജീന്ദര്‍ കൗര്‍ ഭട്ടാല്‍, അഖിലേഷ് പ്രസാദ് സിംഗ്, പൃഥിരാജ് ചൗഹാന്‍, മണി ശങ്കര്‍ അയ്യര്‍, കുല്‍ദീപ് ശര്‍മ്മ, രാജ് ബാബര്‍, അമരീന്ദര്‍ സിങിന്റെ ഭാര്യ പ്രണീത് കൗര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ഗുലാം നബി ആസാദ് വ്യാഴാഴ്ച സോണിയ ഗാന്ധിയെ കാണും. ജി–23 യോഗത്തിലെ നിർദേശങ്ങൾ വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ .യോഗത്തിൽ പങ്കെടുക്കുമെന്നാണു വിവരം.