
സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സജീവ് സാന്നിദ്ധ്യമായിരുന്നു അന്തരിച്ച നടി കെ.പി.എ.സി ലളിത മകൾ എന്ന സിനിമയിൽ അഭിനയിക്കാൻ കെ.പി.എ.സി ലളിതയ്ക്ക് ആഗ്രഹമുണ്ടായിരുിന്നുവെന്നും എന്നാൽ സാധിച്ചില്ലെന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തി. മകൾ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തുകൊണ്ടായിരുന്നു സംവിധായകൻ ഇക്കാര്യം പറഞ്ഞത്. ടീസർ കെ.പി.എ.സി ലളിതയ്ക്കാണ് സത്യൻ അന്തിക്കാട് സമർപ്പിച്ചിരിക്കുന്നത്.
. 'മകള്‍' സിനിമയില്‍ കെ.പി.എ.സി. ലളിത ചേച്ചിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ സാധിച്ചില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കുമെന്നും, "സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം" എന്ന് പറഞ്ഞിരുന്നതായും സത്യന്‍ അന്തിക്കാട് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. രണ്ടു തലമുറകളുടെ സംഗമമാണ് പുതിയ ചിത്രമായ മകള്‍ എന്നും സത്യന്‍ അന്തിക്കാട് കുറിപ്പില്‍ പറഞ്ഞു.
സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്. ഛായാഗ്രഹണം: എസ്. കുമാർ. സംഗീതം: വിഷ്ണു വിജയ്, വരികൾ: ഹരിനാരായണൻ. '. ചിത്രം ഏപ്രില്‍ അവസാന വാരം തിയറ്ററുകളിലെത്തും
സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
'മകൾ' ഒരുങ്ങിക്കഴിഞ്ഞു.
ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും.
ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.
ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.
"സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം."
ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല.
'മകളു'ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു.