
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷകളായ പി.വി സിന്ധുവും സൈന നെഹ്‌വാളും രണ്ടാം റൗണ്ടിൽ കടന്നു. സിന്ധു ആദ്യ റൗണ്ടിൽ ചൈനയുടെ സീ യി വാംഗിനേയും സൈന സ്പെയിനിന്റെ ബിയാട്രിസ് കൊറാലസിനേയും ആദ്യ റൗണ്ടിൽ നേരിട്ടുള്ല ഗെയിമുകൾക്ക് കീഴടക്കി.