
ആലപ്പുഴ: പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. രാജു മാത്യു(66), വിക്രമൻ നായർ(65) എന്നിവരാണ് മരിച്ചത്. ആലപ്പുഴ നൂറനാട് പണയിൽ ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരിൽ ഒരാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും മറ്റേയാളെ ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.അപകടത്തിന് ശേഷം ലോറി നിർത്താതെ പോയി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലോറി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.