jaipur-airport

ജയ്‌പൂർ: ജയ്‌പൂരിലെ വിമാനത്താവളത്തിൽ ഐ പി എസ് ഉദ്യോഗസ്ഥന്റെ ട്രാവൽ ബാഗ് പരിശോധിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥർ അതിനുള്ളിലെ സാധനങ്ങൾ കണ്ട് ഞെട്ടി. ബാഗിന്റെ വലിപ്പവും ഭാരവും ശ്രദ്ധയിൽപ്പെട്ട സ്റ്റാഫ് ഐ പി എസ് ഉദ്യോഗസ്ഥനായ അരുൺ ബൊത്രയോട് ബാഗ് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പരിശോധനയിൽ സ്റ്റാഫ് കണ്ടത് ബാഗ് നിറയെ ഗ്രീൻ പീസ്. 'ജയ്‌പൂർ എയർപോർട്ടിലെ സെക്യൂരിറ്റി സ്റ്റാഫ് തന്നോട് ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു' എന്ന അടിക്കുറിപ്പോടെ അരുൺ ബൊത്ര ഇക്കാര്യം ട്വിറ്ററിൽ പങ്കുവച്ചത് വൈറലായതിന് പിന്നാലെ ഏറെ പേരാണ് കമന്റുകളുമായി എത്തിയത്.

Security staff at Jaipur airport asked to open my handbag 😐 pic.twitter.com/kxJUB5S3HZ

— Arun Bothra 🇮🇳 (@arunbothra) March 16, 2022

എയർപോർട്ടിൽ നാളികേരവുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ഒടുവിൽ സെക്യൂരിറ്റിക്ക് ദയ തോന്നിയതിനാൽ പൊട്ടിച്ച് കൊണ്ടുപോകാൻ അനുവദിച്ചെന്നും മറ്റൊരു ഉപഭോക്താവ് കമന്റ് ചെയ്തു. ഒടുവിൽ ഭാര്യ ഏറെ പണിപ്പെട്ട് ടോയ്‌ലെറ്റിൽ വച്ച് നാളികേരം പൊട്ടിക്കുകയായിരുന്നെന്നും അയാൾ കൂട്ടിച്ചേർത്തു.