pranav-krithika

ദിലീപ് നായകനായ വില്ലാളി വീരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ നടിയാണ് കൃതിക. അഭിനേത്രിയെന്നതിലുപരി മോഡൽ, ഗായിക എന്നീ നിലകളിലും ശ്രദ്ധേയയാണ് കൃതിക. പ്രണവ് മോഹൻലാൽ നായകനായ ആദിയിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രണവ് അവതരിപ്പിച്ച ആദി എന്ന കഥാപാത്രത്തോട് ക്രഷ് തോന്നുന്ന പെൺകുട്ടിയെയാണ് ചിത്രത്തിൽ കൃതിക അവതരിപ്പിച്ചത്. ജീവിതത്തിലും തനിക്ക് പ്രണവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു വെളിപ്പെടുത്തൽ.

ഒന്നിച്ചഭിനയിക്കുന്ന സമയത്ത് പ്രണവിനോട് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പക്ഷേ പുള്ളിയോട് കാര്യം പറഞ്ഞില്ലെന്ന് നടി വ്യക്തമാക്കി. പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു ഓപ്പറേഷൻ വേണ്ടിവന്നു. ആ സമയത്ത് സിനിമ കഴിഞ്ഞിരിക്കുകയാണ്.

സഡേഷനിൽ തന്നെയായിരുന്നു. റൂമിലേക്ക് മാറ്റുന്ന സമയത്ത് ചേച്ചി വന്നിട്ട് ദേ പ്രണവ് മോഹൻലാൽ വന്നിട്ടുണ്ട്. നോക്കാൻ പറഞ്ഞു. ആ സമയത്ത് ഞാൻ ചാടിയെഴുന്നേൾക്കുകയായിരുന്നു. അത്രയ്ക്ക് ക്രഷ് ആയിരുന്നുവെന്ന് കൃതിക പറഞ്ഞു. ചേച്ചി പറ്റിക്കാൻ പറഞ്ഞതായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.