
ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിനിടയിലും നാട്ടിൽ പുതിയൊരു നന്മ തീർത്ത് സുരേഷ് ഗോപി എംപി. ഇത്തവണ തന്റെ അഭാവത്തിൽ മകൻ ഗോകുൽ സുരേഷിനെ വിളിച്ചാണ് അദ്ദേഹം കാര്യങ്ങൾ ഏർപ്പെടുത്തിയത്. കടം വീട്ടാനും കുടുംബം പുലർത്താനും ലോട്ടറി വിൽക്കുന്ന 74കാരിയായ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം ബാങ്കിൽ നിന്ന് തിരികെ എടുത്തുകൊടുക്കുകയായിരുന്നു.
എറണാകുളം ജില്ലയിൽ പറവൂർ , വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ എന്ന സ്ഥലത്ത് നാലു സെന്റ് കോളനിയിലെ പുഷ്‌പയ‌്ക്കാണ് സുരേഷ് ഗോപിയുടെ കൈത്താങ്ങ്. നിർമ്മാണ തൊഴിലാളിയായിരുന്ന ഇവർ ഹൃദ്രോഗബാധിതനായി തന്റെ മകൻ മരണപ്പെട്ടതിനെ തുടർന്നാണ് കൊച്ചു മക്കളെ സംരക്ഷിക്കാനായി പൊരിവെയിലത്ത് ലോട്ടറി കച്ചവടം നടത്തുന്നത്.
വാർത്ത പാർലമെന്റ് സമ്മേളനത്തിനിടയിലാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ നാട്ടിലുള്ള മകൻ ഗോകുൽ സുരേഷിനോടും, പറവൂരിനടുത്ത് കൊടുങ്ങല്ലൂർ നിവാസിയായ തന്റെ സെക്രട്ടറി സിനോജിനോടും ഈ അമ്മയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാനായി ചുമതലപ്പെടുത്തി. ഇന്നലെ ഗോകുൽ പുഷ്പയുടെ വീട് തേടി കണ്ടുപിടിച്ചു. ബാങ്ക് ലോൺ മുഴുവനായും അടച്ചു തീർക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ കൈത്താങ്ങ് .... ഇനി ഈ അമ്മയ്ക്ക് വിശ്രമിക്കാം .... 🙏🙏🙏❤️ 74 -ാം...
Posted by Lasitha Palakkal on Wednesday, 16 March 2022