മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലെ നിരവധി ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച വ്യക്തിയാണ് രാഹുൽ രാജ്. ഏറ്റവും പുതിയ മോഹൻലാൽ ചിത്രമായ ആറാട്ടിലെ മനോഹരമായ ഗാനങ്ങൾക്ക് പിന്നിലും രാഹുൽ രാജാണ്. പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചതിന്റെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് രാഹുൽ. ചിത്രത്തിലെ ഓരോ ഗാനങ്ങൾ എഴുതുമ്പോൾ ലാലേട്ടൻ പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നും പറയാറില്ല. എന്നാൽ 'തലയുടെ വിളയാട്ട്' എന്ന ഗാനം എഴുതിയപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് തിരു തല വിളയാട്ട് എന്നതിന് പകരം തലയുടെ വിളയാട്ട് എന്ന വാക്ക് എഴുതിയത് എന്നും രാഹുൽ പറയുന്നു.
