റിലീസായതുമുതൽ ഏറെ ചർച്ചാ വിഷയമായ ചിത്രമാണ് അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ദി കാശ്‌മീർ ഫയൽസ്. കാശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ദുരിതത്തിന്റെയും പീഡനങ്ങളുടെയും പാലായനത്തിന്റെയും കഥ പറയുന്ന ചിത്രം മാർച്ച് പതിനൊന്നിനാണ് റിലീസ് ചെയ്തത്. വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്. അക്ഷയ് കുമാർ, യാമി ഗൗതം അടക്കം നിരവധി താരങ്ങൾ ചിത്രത്തെ പിന്തുണച്ച് എത്തിയിരുന്നു. പല്ലവി ജോഷി, ദർഷൻ കുമാർ, ചിൻമയ് മൻദ്‌ലേക്കർ എന്നിവരാണ് ചിത്രത്തിനെ മറ്റ് പ്രധാന താരങ്ങൾ.
വ്യക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ് ദി കാശ്‌മീർ ഫയൽസ്. ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നിക്കുന്ന, റിയലിസ്റ്റിക്കായ ഷോട്ടുകളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഥാപാത്രങ്ങൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യാഥാർത്ഥ്യങ്ങൾ അതേരീതിയിൽ അവതരിപ്പിച്ച ചിത്രം. ചിത്രത്തിന്റെ വിശദമായ റിവ്യൂ കാണം.
