sunny-leone

"ഇങ്ങോട്ടു വരൂ, ഇത് നോക്കൂ" വിളിക്കുന്നത് മറ്റാരുമല്ല, യുവാക്കളുടെ പ്രിയതാരമായ സണ്ണി ലിയോണാണ്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഒരു കാഴ്ച കാണാനായി ആരാധകരെ ക്ഷണിക്കുന്നത്.

ആരാധകന്റെ കൈയിൽ സണ്ണി ലിയോൺ എന്ന് പച്ചക്കുത്തിയിരിക്കുന്നത് കാണാനാണ് താരം ക്ഷണിക്കുന്നത്. തന്റെ പേര് പച്ചക്കുത്തിയിരിക്കുന്നത് കണ്ട് വളരെ സന്തോഷത്തോടെ ആരാധകനോട് സംസാരിക്കുന്നതും കാണാം. 'നീ എക്കാലവും എന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം നിനക്കിനി മറ്റ് വഴിയില്ല. പങ്കാളിയെ എത്രയും പെട്ടെന്ന് കണ്ടെത്തട്ടെയെന്ന് ആശംസിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് താരം വീ‌ഡിയോ പങ്കുവച്ചത്.

View this post on Instagram

A post shared by Sunny Leone (@sunnyleone)

പൂജ ഭട്ട് ചിത്രമായ ജിസം 2യിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ജാക്ക്പോട്ട്, രാഗിണി എം എം എസ്, എക് പഹേലി ലീലാ തുടങ്ങിയവയാണ് താരത്തിന്റെ ഹിറ്റ് ചിത്രങ്ങൾ. മലയാളത്തിൽ രംഗീല, തമിഴിൽ ഷീറോ, വീരമാദേവി, ഹിന്ദിയിൽ ഹെലൻ എന്നിവയാണ് സണ്ണിയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.