j

26​-ാ​മ​ത് ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യ്ക്ക് ​ഇ​ന്ന് ​തു​ട​ക്കം.​ ​ച​ല​ച്ചി​ത്രാ​സ്വാ​ദ​ർ​ക്ക് ​ഇ​നി​ 8​ ​ദി​വ​സ​ത്തെ​ ​ഉ​ത്സ​വ​കാ​ലം.​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​ 2022​ ​നെ​ ​പ​ഴ​യ​ ​പ്രൗ​ഢി​യോ​ടെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ത​ല​സ്ഥാ​ന​ ​ന​ഗ​രം​ ​ഒ​രു​ ​മാ​സം​ ​മു​മ്പെ​ത​ന്നെ​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​മ​ങ്ങി​യ​ ​മേ​ള​യെ​ ​വീ​ണ്ടും​ ​ഉ​ണ​ർ​ത്താ​നാ​യി​ ​മി​ക​ച്ച​ ​നി​ല​വാ​ര​മു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഇ​ത്ത​വ​ണ​ ​പ്രേ​ക്ഷ​ക​രെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​ഡെ​ലി​ഗേ​റ്റു​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​ഐ.​എ​ഫ്.​എഫ്.കെ​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ഏ​ഴ് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 173​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.​ 10​ ​തി​യേ​റ്റ​റു​ക​ളി​ലാ​യി​ 15​ ​സ്‌​ക്രീ​നു​ക​ളി​ലാ​ണ് ​പ്ര​ദ​ർ​ശ​നം.​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​വി​ഭാ​ഗം,​ ​ലോ​ക​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​രു​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ലോ​ക​സി​നി​മ​ ​വി​ഭാ​ഗം,​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​നൗ,​ ​മ​ല​യാ​ള​ ​സി​നി​മ​ ​ടു​ഡേ,​ ​ജൂ​റി​ ​ഫി​ലിം​സ്,​ ​ഫ്രെ​യി​മിം​ഗ് ​കോ​ൺ​ഫ്ളി​ക്ട്,​ ​ക്രി​ട്ടി​ക്സ് ​ചോ​യ്സ് ​തു​ട​ങ്ങി​ ​ഏ​ഴ് ​പാ​ക്കേ​ജു​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​മേ​ള​യി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

j

അ​ന്ത​രി​ച്ച​ ​ന​ട​ൻ​ ​നെ​ടു​മു​ടി​ ​വേ​ണു​വി​നോ​ടു​ള്ള​ ​ആ​ദ​ര​സൂ​ച​ക​മാ​യി​ ​ത​മ്പ്,​ ​ആ​ര​വം,​ ​അ​പ്പു​ണ്ണി​ ​തു​ട​ങ്ങി​യ​ ​ഏ​ഴു​ ​ചി​ത്ര​ങ്ങ​ളാ​ണ് ​മേ​ള​യി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.​ ​കൂ​ടാ​തെ,​ ​കെ.​പി.​എ.​സി​ ​ല​ളി​ത,​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​മാ​ട​മ്പ് ​കു​ഞ്ഞു​കു​ട്ട​ൻ,​ ​ഡെ​ന്നി​സ് ​ജോ​സ​ഫ് ​എ​ന്നീ​ ​പ്ര​തി​ഭ​ക​ളോ​ടു​ള്ള​ ​ആ​ദ​ര​മാ​യി​ ​ഓ​രോ​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ളും​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ന്ന് ​വൈ​കി​ട്ട് 6.30​ന് ​നി​ശാ​ഗ​ന്ധി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മേ​ള​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​ശ​സ്ത​ ​ബോ​ളി​വു​ഡ് ​ സം​വി​ധാ​യ​ക​ൻ​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​ മു​ഖ്യാ​തി​ഥി​യാ​കും.​ ​ഐ​സി​സ് ​ഭീ​ക​ര​രു​ടെ​ ​ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​ ​ഇ​രു​കാ​ലു​ക​ളും​ ​ന​ഷ്ട​പ്പെ​ട്ട​ ​ലി​സാ​ ​ക​ലാ​ൻ​ ​എ​ന്ന​ ​കു​ർ​ദ്ദി​ഷ് ​സം​വി​ധാ​യി​ക​യ്ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​സ്പി​രി​റ്റ് ​ഒ​ഫ് ​സി​നി​മ​ ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ക്കും.​ ​ഫെ​സ്റ്റി​വ​ൽ​ ​ഹാൻഡ് ​ബു​ക്ക് ​മ​ന്ത്രി​ ​വി​ ​ശി​വ​ൻ​കു​ട്ടി​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​ന് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും.​ ​കൂ​ടാ​തെ,​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ​ ​സ​മീ​ക്ഷ​യു​ടെ​ ​ഫെ​സ്റ്റി​വ​ൽ​ ​പ​തി​പ്പും​ ​പു​റ​ത്തി​റ​ക്കും.​ .​ ​തു​ട​ർ​ന്ന് ​അ​ബ്ദു​ള്ള​ ​മു​ഹ​മ്മ​ദ് ​സാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത,​ ​ഓ​സ്‌​ക​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ല​ഭി​ച്ച​ ​ഉ​ദ്ഘാ​ട​ന​ ​ചി​ത്ര​മാ​യ​ ​റ​ഹന​ ​മ​റി​യം​ ​നൂ​ർ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.

j

ആദ്യ ദിനം 13 സിനിമകൾ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ റഹന മറിയം നൂർ ഉൾപ്പെടെ 13 സിനിമളാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 10 മുതൽ കൈരളി തിയേറ്ററിലും ടാഗോറിലുമാണ് പ്രദർശനങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ശ്രീ, കലാഭവൻ എന്നിവിടങ്ങളിൽ പ്രദർശനം ആരംഭിക്കും.

ഉറുഗ്വൻ ചിത്രം ദ എംപ്ലോയർ ആൻഡ് ദ എംപ്ലോയീ രാവിലെ 10ന് കൈരളി തിയേറ്ററിലും വെദർ ദ വെതർ ഈസ് ഫൈൻ എന്ന ഫിലിപ്പൈൻ ചിത്രം ശ്രീയിൽ രാവിലെ 10.15നും 107 മദേർസ് എന്ന റഷ്യൻ സിനിമ കലാഭവനിൽ രാവിലെ 10.15നും ലാമ്പ് എന്ന ഐസ്‌ലാൻഡിക് ചിത്രം ടാഗോറിൽ രാവിലെ 10 നും പ്രദർശനത്തിനെത്തും.

ഉച്ചയ്ക്ക് 12.20ന് കൈരളിയിൽ സ്‌പാനിഷ് ചിത്രമായ ദ കിംഗ് ഓഫ് ഓൾ ദ വേൾഡ്, 12.15ന് ശ്രീയിൽ അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാൽവേഷൻ, 12.15ന് കലാഭവനിൽ ഇൻ ഫ്രണ്ട് ഒഫ് യുവർ ഫെയ്സ്, 12.15ന് ടാഗോറിൽ ഗ്രേറ്റ് ഫ്രീഡം, തുടർന്ന് 3ന് കൈരളിയിൽ ഇറാനിയൻ വനിതയുടെ കഥ പറയുന്ന 19, 2.15ന് ശ്രീയിൽ പോളിഷ് ചിത്രം ലീവ് നോ ടെയിസസ്, 3ന് കലാഭവനിൽ ഹൈവ്, 2.45ന് ടാഗേറിൽ ജെർമൻ ചിത്രം ഐ ആം യുവർ മാൻ എന്നിവ പ്രദർശിപ്പിക്കും. ഇതിൽ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്.