who

ജനീവ: ഇസ്രയേലിൽ പുതിയ വകഭേദം കണ്ടെത്തിയതോടെയും പുതിയ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലും ജാഗ്രത പുറപ്പെടുവിപ്പിച്ച് ലോകാരോഗ്യസംഘടന. ലോകത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ചിലയിടങ്ങളിലെ വർദ്ധനവ് ഗുരുതര പ്രശ്നത്തിലേക്ക് നയിക്കുമെന്ന് ഡബ്ലിയു.എച്ച്.ഒ മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞയാഴ്ച മുതൽ വീണ്ടും കൊവിഡ് വർദ്ധിക്കാൻ തുടങ്ങിയെന്നാണ് സൂചന. 11 ദശലക്ഷം കേസുകളും 43,000 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം മുൻപത്തെ ആഴ്ച്ചയേക്കാൾ 8% വർദ്ധിച്ചതായി ഡബ്ലിയു.എച്ച്.ഒ ചൂണ്ടിക്കാട്ടി.

ഒമിക്രോണിന്റെയും ഉപവിഭാഗമായ ബിഎ.2വിന്റെയും അതിതീവ്ര വ്യാപനമാണ് വർദ്ധനവിന് കാരണം.

പൊതുജനാരോഗ്യത്തിലും സാമൂഹിക നടപടികളിലും വരുത്തിയ വീഴ്ചയും രോഗബാധ വർദ്ധിപ്പിച്ചു. ചില രാജ്യങ്ങളിൽ കേസുകൾ കുറയുമ്പോഴും ആഗോളതലത്തിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. ഇതിനർത്ഥം നാം ഇപ്പോൾ കാണുന്ന കേസുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ്.– സംഘടന തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസിസ് പറഞ്ഞു.

 നിയന്ത്രണങ്ങൾ നീക്കി രാജ്യങ്ങൾ : ചിലയിടങ്ങളിൽ ആശങ്ക

ചൈനയിലും ഹോങ്കോംഗിലും ഒമിക്രോൺ പ്രതിസന്ധി ഉയർത്തുന്നതിനിടെ ജപ്പാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി തുടങ്ങി. തിങ്കളാഴ്ച മുതൽ ജപ്പാനിലെ നിയന്ത്രണങ്ങൾ മുഴുവൻ എടുത്തുകളയും. പാകിസ്ഥാനിൽ എല്ലാ നിയന്ത്രണങ്ങളും നീക്കിയെങ്കിലും കുത്തിവയ്പ് എടുക്കാത്തവർക്ക് ഇതു ബാധകമല്ല.

അതേസമയം, കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കുവാനുള്ള ശ്രമത്തിലാണ് ചൈനയും ഹോങ്കോംഗും.

2 വർഷം കൊവിഡിനെ അകറ്റിനിറുത്തിയെങ്കിലും അഞ്ചാം തരംഗം തടയാൻ ഹോങ്കോംഗിന് സാധിച്ചില്ല.

ആശുപത്രികളിൽ കൊവിഡ് രോഗികൾ നിറഞ്ഞിരിക്കുകയാണ്. പടിഞ്ഞാറൻ പസിഫിക് മേഖലയിലും ആഫ്രിക്കയിലുമാണ് വലിയ വർദ്ധന. ബ്രിട്ടനിലും ഫ്രാൻസിലും നേരിയ വർദ്ധനയുണ്ട്.

 ഇ​സ്ര​യേ​ലി​ൽ​ ​പു​തി​യ​ ​വ​ക​ഭേ​ദം

​ഇ​സ്ര​യേ​ലി​ൽ​ ​പു​തി​യ​ ​വ​ക​ഭേ​ദം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​തോ​ടെ​ ​ആ​ശ​ങ്ക​യി​ലാ​ണ് ​ലോ​കം.​ ​ബെ​ൻ​ ​ഗു​റി​യോ​ൻ​ ​എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​ ​കൗ​മാ​ര​ക്കാ​രാ​യ​ ​ര​ണ്ട് ​യാ​ത്ര​ക്കാ​ർ​ക്ക് ​ന​ട​ത്തി​യ​ ​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ​പു​തി​യ​ ​വ​ക​ഭേ​ദം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ഭീ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ​ ​ഇ​വ​ർ​ക്ക് ​ചി​കി​ത്സ​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്നി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം,​ ​പു​തി​യ​ ​വ​ക​ഭേ​ദ​ത്തി​ന്റെ​ ​വ​ര​വ് ​ലോ​ക​ത്തെ​ ​വീ​ണ്ടും​ ​ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​അ​വ​യു​ടെ​ ​സ​വി​ശേ​ഷ​ത​ക​ൾ​ ​നോ​ക്കാം.
​ ​ര​ണ്ട് ​വ​ക​ഭേ​ദ​ങ്ങ​ൾ​ ​ചേ​ർ​ന്ന​ത്
​ഒ​മി​ക്രോ​ൺ​ ​വ​ക​ഭേ​ദ​മാ​ണ് ​വീ​ണ്ടും​ ​ലോ​ക​ത്ത് ​കൊ​വി​ഡ് ​വ്യാ​പ​നം​ ​വ​ർ​ദ്ധി​പ്പി​ച്ച​ത്.​ ​ഒ​മി​ക്രോ​ണി​ന്റെ​ ​ഉ​പ​വ​ക​ഭേ​ദ​ങ്ങ​ളാ​യ​ ​ബി​എ.1​ഉം​ ​ബി​എ.​ 2​വും​ ​ചേ​ർ​ന്ന​താ​ണ് ​പു​തി​യ​ ​വ​ക​ഭേ​ദം.​ ​ഇ​തി​ന് ​പേ​ര് ​ന​ൽ​കി​യി​ട്ടി​ല്ല.​ഇ​തി​നു​മു​ൻ​പും​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഹൈ​ബ്രി​ഡ് ​വ​ക​ഭേ​ദ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഡെ​ൽ​റ്റ​യും​ ​ഒ​മി​ക്രോ​ണും​ ​ചേ​ർ​ന്ന് ​രൂ​പ​പ്പെ​ട്ട​ ​'​ഡെ​ൽ​റ്റാ​ക്രോ​ൺ​ ​ഇ​തി​ന് ​ഉ​ദാ​ഹ​ര​ണ​മാ​ണ്.
​ ​രോ​ഗ​
ല​ക്ഷ​ണ​ങ്ങ​ൾ ​
പ​നി,​ ​ത​ല​വേ​ദ​ന,​ ​മാം​സ​പേ​ശി​ക​ളു​ടെ​ ​ത​ള​ർ​ച്ച.​ ​ഇ​വ​യെ​ല്ലാം​ ​ചെ​റി​യ​ ​രീ​തി​യി​ൽ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ഇ​തി​ന് ​പ്ര​ത്യേ​ക​ ​ചി​കി​ത്സ​യു​ടെ​ ​
ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​രും​ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
​ ​ഉ​റ​വി​ടം​ ​
വ​ക​ഭേ​ദ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്താ​ൻ​ ​സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ​ഇ​സ്ര​യേ​ൽ​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​വി​മാ​നം​ ​ക​യ​റു​ന്ന​തി​ന് ​മു​ൻ​പ് ​ത​ന്നെ​ ​വൈ​റ​സ് ​ബാ​ധി​ച്ചി​രി​ക്കാം.
​ ​എ​ത്ര​മാ​ത്രം​ ​
ആ​ശ​ങ്ക​ാജ​ന​കം​ ​?​ ​
പു​തി​യ​ ​വ​ക​ഭേ​ദം​ ​ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നി​ല്ലെ​ന്നാ​ണ് ​ഇ​സ്ര​യേ​ൽ​ ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​രു​ടെ​ ​ക​ണ്ടെ​ത്ത​ൽ.