
പത്തനംതിട്ട :ഹരിയനയിലെ ബിവാനിയിൽ നടക്കുന്ന 34-ാമത് ദേശിയ ജൂനിയർ നെറ്റ്‌ബാൾ ചമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ ടീമുകളെ പ്രഖ്യാപിച്ചു.
മോഹിനി മുരളി പെൺകുട്ടികളുടെ ടീമിനെയും അമൽ ജീവൻ ആൺകുട്ടികളുടെ ടീമിനെയും നയിക്കും.
പത്തനംതിട്ട സെന്റ് ജോൺസ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്നുവന്ന കോച്ചിംഗ് ക്യാമ്പിൽ നിന്ന് സ്പോർട്സ് കൗൺസിൽ പരിശീലകൻ ഗോഡ്സൺ ബാബുവിന്റെയും സംസ്ഥാന നെറ്റ്ബാൾ ട്രഷറർ സാബിറയുടെയും അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി നജുമുദീനാണ് ടീമിനെ പ്രഖ്യാപിച്ചത്.