invasion

കീവ്: യുക്രെയിനിൽ റഷ്യൻ ആക്രമണം തുടരുന്നു. കിഴക്കൻ യുക്രെയിനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. പത്ത് പേരുടെ നില ഗുരുതരമാണ്. ഖാർകീവിൽ സ്കൂളുകളും സാംസ്കാരിക കേന്ദ്രങ്ങളുമടക്കം ആക്രമണത്തിൽ തകർന്നെന്നാണ് വിവരം.

അതിനിടെ, മരിയുപോളിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ അഭയം തേടിയിരിക്കുന്ന തിയേറ്റർ റഷ്യൻ സേന ബോംബാക്രമണത്തിൽ തകർത്തതായി യുക്രെയിൻ ആരോപിച്ചു. എന്നാൽ, ഇത്തരത്തിലൊരു ആക്രമണം നടത്തിയിട്ടില്ലെന്നും ജനവാസ മേഖലകൾ ആക്രമിക്കില്ലെന്നുമാണ് റഷ്യ പറയുന്നത്. ആക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് യുക്രെയിൻ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടു. ആക്രമണത്തിൽ ആളപായമില്ലെന്നാണ് വിവരം.

അതിനിടെ കീവിൽ റഷ്യൻ സേന നടത്തിയ ബോംബാക്രമണത്തിൽ ഇന്നലെ ഒരാളും ചെർണീവിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്നലെ മൂന്ന് കുട്ടികളുൾപ്പെടെ അഞ്ച് പേരും കൊല്ലപ്പെട്ടു. യുക്രെയിൻ നഗരങ്ങളിൽ തുടരുന്ന റഷ്യൻ ആക്രമണം സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും.

റഷ്യ പിടിച്ചെടുത്ത ഖേഴ്‌സണിൽ ജനജീവിതം ദുസ്സഹമാണെന്നാണ് വിവരം. വൈദ്യുതിയും വെള്ളവും മരുന്നും കിട്ടാത്ത അവസ്ഥയിലും റഷ്യ ആക്രമണം തുടരുകയാണ്. ഷെല്ലാക്രമണം ശീലമായിക്കഴിഞ്ഞെന്ന് ഖേഴ്‌സണിലെ സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു.

അതേസമയം, ഫെബ്രു. 24 ന് അധിനിവേശം ആരംഭിച്ചത് മുതൽ 1.8 ദശലക്ഷം യുക്രെയിൻകാർ പോളണ്ടിൽ അഭയം പ്രാപിച്ചെന്ന് യു.എൻ അഭയാർത്ഥി ഏജൻസി അറിയിച്ചു.

 റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യൻ ജഡ്ജി

റഷ്യൻ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിൽ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യൻ ജഡ്ജി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി.13 ജഡ്ജിമാർ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്ത് വോട്ട് ചെയ്തു.അധിനിവേശം ആരംഭിച്ചത് മുതൽ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനോട് ഭണ്ഡാരി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

 യുക്രെയിൻ മേയറെ വിട്ടയച്ചു

മെലിറ്റോപോൾ മേയർ ഇവാൻ ഫെഡൊറോവിനെ റഷ്യ മോചിപ്പിച്ചതിനെത്തുടർന്ന് 9 റഷ്യൻ സൈനികരെ മോചിപ്പിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 2002 ലും 2003 ലും ജനിച്ചവരെയാണ് വിട്ടയച്ചത്. യഥാർത്ഥത്തിൽ അവർ കുട്ടികളാണെന്നും സെലെൻസ്കി അഭിപ്രായപ്പെട്ടു.

 യുക്രെയിൻ വിഷയത്തിൽ ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ചർച്ച നടത്തും

 യുക്രെയിന്റെ അയൽരാജ്യമായ പോളണ്ടിൽ മീഡിയം റേഞ്ച് മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ്.

 മദ്ധ്യസ്ഥ ശ്രമങ്ങൾക്കായി തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂദ് ചവുഷോഗ്‌ലു ഇന്നലെ യുക്രെയിനിലെത്തി.

 റഷ്യയുടെ ആയുധം തീരുന്നു?

കൃ​ത്യ​മാ​യി​ ​ആ​ക്ര​മ​ണം​ ​ന​ട​ത്താ​ൻ​ ​സാ​ധി​ക്കു​ന്ന​ ​നൂ​ത​ന​ ​ആ​യു​ധ​ങ്ങ​ളെ​ല്ലാം​ ​റ​ഷ്യ​ ​ഉ​പ​യോ​ഗി​ച്ചു​ ​തീ​ർ​ന്നെ​ന്നും​ ​ഇ​പ്പോ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​കൃ​ത്യ​ത​ ​കു​റ​ഞ്ഞ​ ​ആ​യു​ധ​ങ്ങ​ളാ​ണെ​ന്നും​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വി​ട്ട് ​ബ്രി​ട്ട​ൻ.ജ​ന​വാ​സ​മേ​ഖ​ല​ക​ൾ​ ​വ്യാ​പ​ക​മാ​യി​ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ന് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ഇ​താ​ണ്.​ ​റ​ഷ്യ​യു​ടെ​ ​പ​ക്ക​ലു​ള്ള​ ​ആ​യു​ധ​ശേ​ഖ​രം​ ​കു​റ​ഞ്ഞെ​ന്നും​ ​രാ​ജ്യ​ങ്ങ​ൾ​ ​വി​ല​യി​രു​ത്തു​ന്നു.​ ​അ​ധി​നി​വേ​ശ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​റ​ഷ്യ​ ​ചൈ​ന​യോ​ട് ​ആ​യു​ധ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന​ ​ആ​രോ​പ​ണം​ ​നി​ല​നി​ൽ​ക്കെ​ ​അ​ധി​നി​വേ​ശ​ത്തെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ​ ​ത​ട​യു​മാ​യി​രു​ന്നെ​ന്ന് ​അ​മേ​രി​ക്ക​യി​ലെ​ ​ചൈ​നീ​സ് ​സ്ഥാ​ന​പ​തി​ ​ചി​ൻ​ ​ഗാം​ഗ് ​പ​റ​ഞ്ഞു.അതേസമയം,​ റ​ഷ്യ​ൻ​ ​പ്ര​സി​ഡ​ന്റ് ​വ്ലാ​ഡി​മി​ർ​ ​പു​ട്ടി​നെ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​യു​ദ്ധ​ക്കു​റ്റ​വാ​ളി​യെ​ന്ന് ​വി​ളി​ച്ച​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​റ​ഷ്യ.​ ​ബോം​ബേ​റി​നാ​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ളെ​ ​കൊ​ന്ന​ ​ഒ​രു​ ​രാ​ജ്യ​ത്തി​ന്റെ​ ​ഭ​ര​ണാ​ധി​കാ​രി​ ​പു​ട്ടി​നെ​ ​യു​ദ്ധ​ക്കു​റ്റ​വാ​ളി​യെ​ന്ന് ​വി​ളി​ക്കു​ന്ന​ത് ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ​റ​ഷ്യ​ൻ​ ​വ​ക്താ​വ് ​ദി​മി​ത്രി​ ​പെ​സ്കോ​വ് ​പ​റ​ഞ്ഞു.
റ​ഷ്യ​യെ​ ​വ​ഞ്ചി​ക്കു​ന്ന​വ​രെ​ ​തു​ട​ച്ചു​ ​നീ​ക്കു​മെ​ന്ന് ​പ്ര​സി​ഡ​ന്റ് ​വ്ലാ​ഡി​മി​ർ​ ​പു​ട്ടി​ൻ.​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്കാ​യി​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ത്തു​ന്ന​വ​രെ​യും​ ​റ​ഷ്യ​യി​ൽ​ ​യു​ദ്ധ​ത്തി​നെ​തി​രെ​ ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്തു​ന്ന​വ​രെ​യും​ ​ഉ​ദ്ദേ​ശി​ച്ചാ​ണ് ​പു​ട്ടി​ന്റെ​ ​പു​തി​യ​ ​ഭീ​ഷ​ണി.​ ​റ​ഷ്യ​ൻ​ ​ടി​വി​ ​ചാ​ന​ലി​ൽ​ ​യു​ദ്ധ​വി​രു​ദ്ധ​ ​റാ​ലി​യു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​വ​ന്ന​തി​നു​ ​പി​ന്നാ​ലെ​യാ​ണി​ത്.​വ​ഞ്ച​ക​രേ​യും​ ​ദേ​ശ​സ്നേ​ഹി​ക​ളേ​യും​ ​തി​രി​ച്ച​റി​യാ​ൻ​ ​റ​ഷ്യ​ക്കാ​ർ​ക്ക് ​സാ​ധി​ക്കു​മെ​ന്നും​ ​ച​തി​ക്കു​ന്ന​വ​രെ​ ​ച​വ​ച്ചു​തു​പ്പു​മെ​ന്നും​ ​പു​ട്ടി​ൻ​ ​പ​റ​ഞ്ഞു.സ്വ​യം​ ​ശു​ദ്ധീ​ക​ര​ണം​ ​ന​ട​ത്തു​ന്ന​തി​ലൂ​ടെ​യേ​ ​രാ​ജ്യ​ത്തെ​ ​ശ​ക്തി​പ്പെ​ടു​ത്താ​നാ​കൂ.​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഖ​ണ്ഡ​ത​യും​ ​സ​ഹ​വ​ർ​ത്തി​ത്വ​വും​ ​നി​ല​നി​റു​ത്തു​ന്ന​തി​നും​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​തി​നു​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നും​ ​അ​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​റ​ഷ്യ​യെ​ ​ന​ശി​പ്പി​ക്കു​ക​യാ​ണ് ​പാ​ശ്ചാ​ത്യ​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​ല​ക്ഷ്യ​മെ​ന്നും​ ​ക​ടു​പ്പി​ച്ച് ​പു​ട്ടി​ൻ​ ​പ​റ​ഞ്ഞു.

 സെ​ർ​വ​ന്റ് ​ഒ​ഫ് ​ദി​ ​പീ​പ്പി​ൾ​'​ ​
വീ​ണ്ടും​ ​നെ​റ്റ്ഫ്ലി​ക്സിൽ

​യു​ക്രെ​യി​ൻ​ ​പ്ര​സി​ഡ​ന്റ് ​വൊ​ളോ​ഡി​മി​ർ​ ​സെ​ലെ​ൻ​സ്‌​കി​ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സെ​ർ​വ​ന്റ് ​ഒ​ഫ് ​ദി​ ​പീ​പ്പി​ൾ​'​ ​എ​ന്ന​ ​പ​ര​മ്പ​ര​ ​​നെ​റ്റ്ഫ്ളി​ക്സി​ൽ​ ​വീ​ണ്ടും​ ​സ്ട്രീ​മിംഗിന് ​എ​ത്തു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് ​തീ​രു​മാ​നം.