
തിരുവനന്തപുരം: വൈദ്യുതി ചാർജ് വർദ്ധനവെന്ന കെ എസ് ഇ ബിയുടെ ആവശ്യത്തിന് പിന്നാലെ പാലിന്റെ വിലവർദ്ധനവ് ആവശ്യപ്പെട്ട് മിൽമയും. ലിറ്ററിന് കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്ന ആവശ്യവുമായി മിൽമ സർക്കാരിനെ സമീപിച്ചു. മിൽമയുടെ എറണാകുളം യുണിയൻ ചെയർമാൻ ജോൺ തിരുവോത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചു റാണിയ്ക്ക് ഇതേ ആവശ്യവുമായി നിവേദനം നൽകി.
ലിറ്രറിന് 45 രൂപ മുതൽ 50 രൂപ വരെ ചെലവ് വരുന്നുണ്ടെന്നും കാലിത്തീറ്റയുടെ വിലയും ദിനംപ്രതി കുതിച്ചുയരുകയാണെന്നും നിവേദനത്തിൽ പറയുന്നു. വിലവർദ്ധനവ് കൂടാതെ ക്ഷീരകർഷകർക്ക് താങ്ങായി കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.