
റിയാദ്: നൂറ് ദിവസത്തിനുള്ളിൽ അശ്ലീല ചിത്രങ്ങളോടും പുസ്തകങ്ങളോടുമുള്ള ആസക്തി കുറയ്ക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് സൗദി അറേബ്യ ജി.സി.സിയിൽ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. പോണോഗ്രഫിയോടുള്ള ആസക്തിയിൽ നിന്ന് മുക്തി നേടുന്നതിനായി പ്രത്യേക സോക്കോളജിക്കൽ ക്ലാസുകളും മറ്റും ഉൾപ്പെടുന്ന ഒരു വെബ്‌സൈറ്റാണ് സൗദി പുറത്തിറക്കിയിരിക്കുന്നത്. പോൺ ആസക്തി കുറയ്ക്കാനായി പത്തിന പ്രോഗ്രാമും ഈ വെബ്‌സൈറ്റിലുണ്ടെന്ന് ഇഫാ (സൈക്കോളജിക്കൽ കൗൺസിലിംഗ് പ്രോഗ്രാം) മേധാവി സൗദ് അൽ ഹസ്സാനി പറഞ്ഞു.
ചിട്ടയായ മാതൃകയിൽ പോൺ ആസക്തിക്കുള്ള ചികിത്സയാണ് വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, സ്പിരിച്വൽ തെറാപ്പി, സേഫ് സപ്പോർട്ട് എൻവയോൺമെന്റ് എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളടങ്ങുന്നതാണ് ചികിത്സ. 100 ദിവസമാണ് ഈ ചികിത്സാ പദ്ധതിക്ക് വേണ്ടി വരിക.
പോണോഗ്രഫിയുടെ ദോഷവശങ്ങൾ, എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് നിർത്താൻ കഴിയാത്തത്, ഇതിൽ നിന്ന് മുക്തി നേടാനുള്ള മാർഗങ്ങൾ ഇസ്ലാമിക് അനുശാസനങ്ങളെ അടിസ്ഥാനമാക്കി വിശദമാക്കുക എന്നിവയാണ് വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ സമ്മാനങ്ങൾ, ആഴ്ചതോറുമുള്ള ഇന്ററാക്ടീവ് മീറ്റിംഗുകൾ, പോൺ അഡിക്ഷനിൽ നിന്ന് പുറത്തുവന്നവരുടെ വിജയകഥകൾ എന്നിവയും വെബ്‌സൈറ്റിലുണ്ട്.
.