dileep1

കൊച്ചി: നടൻ ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസിൽ സൈബർ വിദഗ്ദ്ധൻ സായി ശങ്കർ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാവില്ല. കൊവിഡ് ലക്ഷണമുളളതിനാൽ പത്തുദിവസത്തെ സാവകാശമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇന്നുരാവിലെ പത്തുമണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സായി ശങ്കറിന് നോട്ടീസ് നൽകിയത്.

ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും ഒരു സ്വകാര്യ ഹോട്ടലിൽ വച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. എന്നാൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങൾ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് സായി ശങ്കർ പറയുന്നത്. തന്നെ കേസിൽ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴിനൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം രംഗത്തുവരികയും ചെയ്തു.

ഇന്നലെ സാ​യി​ ​ശ​ങ്ക​റി​ന്റെ​ ​കോ​ഴി​ക്കോ​ട്ടെ​ ​ഫ്ലാ​റ്റി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​ഉ​ദ്യാ​ഗ​സ്ഥ​ർ​ ​റെ​യ്ഡ് ​ന​ട​ത്തിയിരുന്നു.കാ​ര​പ്പ​റ​മ്പി​ൽ​ ​ഹോ​മി​യോ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ക്കു​ ​സ​മീ​പ​മു​ള്ള​ ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ​ 16ാം​ ​നി​ല​യി​ലു​ള്ള​ ​സാ​യി​ ​ശ​ങ്ക​റി​ന്റെ​യും​ ​ഭാ​ര്യാ​പി​താ​വി​ന്റെ​യും​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ര​ണ്ട് ​ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു​ ​ആ​റം​ഗ​ ​സം​ഘ​ത്തി​ന്റെ​ ​റെ​യ്ഡ്.​ ​രാ​വി​ലെ​ 8.15​ന് ​ആ​രം​ഭി​ച്ച​ ​പ​രി​ശോ​ധ​ന​ ​നാ​ല​ര​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ടു.​ ​സാ​യി​ ​ശ​ങ്ക​ർ​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.സുപ്രധാന തെളിവുകൾ എന്തെങ്കിലും ഇവിടെനിന്ന് ലഭിച്ചോ എന്ന് വ്യക്തമല്ല.