
അടുത്തിടെ കലാലയങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ പതിവു പോലെ കൂടുതലിടങ്ങളിലും ഇടത് വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയാണ് മുന്നിട്ട് നിന്നത്. ഇക്കുറി തിരഞ്ഞെടുപ്പിൽ കൂടുതൽ വിദ്യാർത്ഥിനികളെ വിജയിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാനും എസ് എഫ് ഐക്ക് കഴിഞ്ഞിരുന്നു. മറ്റ് വിദ്യാർത്ഥി സംഘടനകളുടെ സ്വപ്നത്തിൽ പോലും ഇല്ലാത്ത മുന്നേറ്റമാണ് എസ് എഫ് ഐ സ്വന്തമാക്കിയതെന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തലസ്ഥാനത്തെ മേയറായി മാറിയ ആര്യ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ വിവിധ കലാലയങ്ങളിലായി അമ്പത്തിമൂന്നിടത്ത് എസ് എഫ് ഐയുടെ വനിതാ ചെയർപേഴ്സണാണുള്ളതെന്നും മേയർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
തെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ ക്യാമ്പസുകളിൽ എസ് എഫ് ഐ ക്ക് അമ്പത്തി മൂന്ന് വനിതാ ചെയർപേഴ്സൺമാർ.
അഭിമാനത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും മറ്റൊരു വിദ്യാർത്ഥി സംഘടനകളുടെ സ്വപ്നത്തിൽപ്പോലുമില്ലാത്ത വിദ്യാർത്ഥിനി മുന്നേറ്റം തന്നെയാണിത്.
അഭിവാദ്യങ്ങൾ സഖാക്കളേ