
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരമായ നവ്യ നായർ ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. നായികാപ്രാധാന്യമുള്ള ചിത്രം ഒരുക്കിയത് വി കെ പ്രകാശാണ്.
ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ഒരുത്തീയുടെ പ്രമേയം. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനോടൊപ്പം സിനിമയിലെ തന്റെ മകനായി അഭിനയിച്ച കുട്ടിയെക്കുറിച്ച് നവ്യ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ്. കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ ആ കുട്ടി തന്നോട് വളരെ അടുപ്പത്തിലായെന്നും പൊസസീവ്‌നെസ് കാണിക്കുമായിരുന്നെന്നും നവ്യ പറയുന്നു. മകളായി അഭിനയിച്ച കുട്ടിയുമായി തന്റെ പേരിൽ വഴക്കുണ്ടാക്കുമായിരുന്നെന്നും താരം പറഞ്ഞു. സ്വന്തം മകനും മകനായി അഭിനയിച്ച കുട്ടിയോട് കുശുമ്പ് തോന്നുമായിരുന്നെന്നും നവ്യ പങ്കുവച്ചു.