നടനും നിർമാതാവുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലളിതം സുന്ദരം'. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ സഹോദരന്റെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം നിർമാതാവിന്റെ റോളിലും മഞ്ജു നിറഞ്ഞു നിൽക്കുകയാണ്. ചിത്രത്തെ പറ്റിയുള്ല വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മഞ്ജുവും മധുവും. ജീവിതം റീസ്റ്റാർട്ട് ചെയ്യാൻ അവസരം കിട്ടിയാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് സൈന്യത്തിൽ ചേരുമായിരുന്നു എന്ന മറുപടിയാണ് മധു നൽകിയത്.

manju-madhu-