തിരുവനന്തപുരം ജില്ലയിലെ മൈതാനി എന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീടിന് പുറത്തുള്ള സ്‌റ്റെയർകേസിനടിയിൽ തൊണ്ടും,ചിരട്ടയും കൂട്ടിയിട്ടിരിക്കുന്നു. അതിനകത്തേക്ക് ഒരു മൂർഖൻ പാമ്പ് പോകുന്നത് ഇവിടുത്തെ വീട്ടമ്മയാണ് കണ്ടത്. ഉടൻ തന്നെ വാവയെ വിളിച്ചു.വാവ വരുന്നത് വരെ വീട്ടമ്മ അവിടെ തന്നെ പാമ്പിന് കാവൽ നിന്നു.

സ്ഥലത്തെത്തിയ വാവ തൊണ്ടും,ചിരട്ടയും മുഴവൻ മാറ്റിയിട്ടും മൂർഖനെ കണ്ടില്ല. മാളത്തിലൊളിച്ച മൂർഖനെ പക്ഷെ വാവ പിടികൂടി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.