നടനും നിർമാതാവുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ‘ലളിതം സുന്ദരം’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നേരിട്ടാണ് റിലീസ് ചെയ്തത്. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹൻ, സുധീഷ്, രഘുനാഥ് പാലേരി, രമ്യ നമ്പീശൻ, സറീന വഹാബ് തുടങ്ങിയവരാണ് അഭിനയിച്ചിട്ടുള്ളത്. തൻ്റെ സഹോദരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം നിർമeതാവിൻ്റെ റോളിലും മഞ്ജു നിറഞ്ഞുനിൽക്കുന്നുണ്ട്. പേരിൽ പറയപ്പെടുന്നതു പോലെ ലളിതവും നമുക്ക് പരിചിതവുമായ കഥയാണ് ചിത്രത്തിലും ഉള്ളത്.
