astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: പങ്കാളിയുമായി വാക്ക് തര്‍ക്കം ഉണ്ടാകാതെ നോക്കണം, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്, പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാക്കും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും.

ഭരണി: ആരോഗ്യകാര്യങ്ങളില്‍ ശരിക്കും ശ്രദ്ധയുണ്ടാകണം, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം, അയല്‍ക്കാരുമായി കലഹം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക.

കാര്‍ത്തിക: പണം കടം കൊടുക്കരുത്, ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്, പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്‌മത പാലിക്കുക, രോഗസാദ്ധ്യത.

രോഹിണി: പ്രണയകാര്യങ്ങളില്‍ മുന്നേറ്റം, തൊഴിലിലും ബിസിനസിലും നേട്ടം, സന്താനങ്ങള്‍ വഴി‍ നേട്ടങ്ങൾ കൈവരിക്കും, ധനസമൃദ്ധിയുണ്ടാകും.

മകയിരം: ഏത് കാര്യത്തിലും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടായിരിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, പുതിയ കരാറുകള്‍ ഒപ്പ് വയ്ക്കും, വിരോധികളുമായ് അടുക്കും.

തിരുവാതിര: ദുരിതങ്ങൾക്ക് പരിഹാരമുണ്ടാകും, അപ്രതീക്ഷിത ധനലാഭം, ജീവിതലക്ഷ്യം കൈവരിക്കും, വിദേശത്ത് മെച്ചപ്പെട്ട ജോലി സാദ്ധ്യത തെളിയും.

പുണര്‍തം: ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണം വര്‍ദ്ധിക്കും, കുടുംബ ജീവിത്തിലുള്ള സ്വര ചേര്‍ച്ചയില്ലായ്മകള്‍ മാറും, രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കും, ഉദ്ദിഷ്ട കാര്യലാഭ സാദ്ധ്യത.

പൂയം: പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനകയറ്റം, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തണം, ഇഷ്ട ജനങ്ങളില്‍ നിന്നും വിപരീത അനുഭവങ്ങൾ, പണം ചിലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും.

ആയില്യം: സാമ്പത്തിക തടസം മാറും, ഉന്മേഷം വര്‍ദ്ധിക്കും, ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.

മകം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍, കുടുംബത്തില്‍ നിന്നും ആനുകൂല്യങ്ങൾ കിട്ടും, മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും.

പൂരം: തൊഴില്‍ രംഗത്തുള്ള തടസങ്ങൾ മാറും. ദുരിതങ്ങളില്‍ നിന്ന് മോചനം,അനുകൂലമായ ചില സംഭവങ്ങള്‍ നടക്കും, ചിരകാലാഭിലാഷം പൂവണിയും. പല രീതിയിലും ധനം വന്നു ചേരും.

ഉത്രം: അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും, ജന്മനാട്ടിലേക്ക്‌ സ്‌ഥാനമാറ്റം, ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും, തേന്‍ പുരട്ടിയ വാഗ്ദ്ധാനങ്ങളില്‍ വീണുപോകരുത്.

അത്തം: വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങള്‍ നടക്കും, അപ്രതീക്ഷിത ചെലവുകള്‍ നേരിടും, പ്രശ്‌നങ്ങളിലും വാഗ്വാദങ്ങളിലും പെട്ട് പോകരുത്.

ചിത്തിര: കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ അവസരം, രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്കും, കലാരംഗത്തുള്ളവര്‍ക്കും ധനസമൃദ്ധി, കുടുംബത്തിന്റെയും ധനത്തിന്‍റെയും കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം.

ചോതി: മാതാവിനും പിതാവിനും രോഗങ്ങള്‍, യാത്രയില്‍ ദുരിതാനുഭവങ്ങൾ, ദേഹദുരിതത്തിനു സാദ്ധ്യത, ജലം,അഗ്‌നി ഇവ സൂക്ഷിക്കണം, കര്‍മ രംഗത്ത് കൂടുതൽ കരുതല്‍ ആവശ്യം.

വിശാഖം: കുടുംബ ചിലവുകള്‍ അധികരിക്കും, സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും, ജോലിയില്‍ വിഘ്‌നങ്ങളും അലസതയും, വ്യാപാരികള്‍ക്ക്‌ വിദേശ ബന്ധം ലഭിക്കും.

അനിഴം: പ്രവര്‍ത്തനരംഗത്ത്‌ വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. അപ്രതീക്ഷിതമായി ചെലവ് വര്‍ദ്ധിക്കും, ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും.

കേട്ട: ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക, തൊഴില്‍രംഗത്ത്‌ അപ്രതീക്ഷിത തടസങ്ങള്‍. അപഖ്യാതി കേള്‍ക്കാന്‍ ഇടവരും, ആഡംബരത്തിനായി പണം ധൂർത്തടിക്കും.

മൂലം: മുന്‍കോപം ഉപേക്ഷിക്കുക, ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും, കുടുംബത്തില്‍ പലവിധ അസ്വസ്‌ഥതകളും ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയസാദ്ധ്യത.

പൂരാടം: കര്‍മ രംഗത്ത്‌ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം, സന്തോഷകരമായ അനുഭവങ്ങൾ, ഗൃഹത്തില്‍ സന്തോഷവും സ്വസ്ഥതയും, ജീവിത പങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും.

ഉത്രാടം: പുതിയ തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും, ഗൃഹത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും, ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക.

തിരുവോണം: സര്‍വവിഘ്‌നങ്ങളും അകലും, വിദേശനിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും.

അവിട്ടം: നൂതന ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും. സ്‌ത്രീകള്‍ മൂലം ഗുണാനുഭവങ്ങൾ, വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ നേട്ടം, സര്‍വാഭീഷ്‌ടസിദ്ധി.

ചതയം: ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന ഒരു അപൂര്‍വ ആത്മബന്ധം ലഭിക്കും, വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും, യാത്രയില്‍ വളരെ കരുതല്‍ വേണം.

പൂരുരുട്ടാതി: ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും, സര്‍വ ഐശ്വര്യങ്ങളും ലഭിക്കും. അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ ഉണ്ടാകും, ഉത്തരവാദിത്തങ്ങള്‍ അന്യരെ ഏല്‍പ്പിക്കുന്നത്‌ നന്നല്ല.

ഉത്രട്ടാതി: ദീര്‍ഘദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും, നൂതനസംരംഭങ്ങള്‍ തുടങ്ങും, ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം, യാത്രയില്‍ ധനേട്ടം, ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും.

രേവതി: നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക, രോഗസാധ്യത കൂടുതൽ ശക്തമാകും, സഹപ്രവർത്തകർ കാരണം ആപത്തുകളിൽ പെട്ട് നാണക്കേട് ഉണ്ടായേക്കാം, മാതാപിതാക്കളുമായി
ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറും.