kk

അച്ചായത്തി ലുക്കിൽ വീണ്ടും മീര ജാസ്‌മിനും ഒപ്പം ദേവിക സഞ്ജയ്‌യും. ജയറാം - മീര ജാസ്‌മിൻ ചിത്രം മകളുടെ ആദ്യ ടീസർ പുറത്തുവിട്ടു സംവിധായകൻ സത്യൻ അന്തിക്കാട് .കസ്തൂരിമാൻ സിനിമയിൽ കണ്ട അതേ ഭംഗി തന്നെയുണ്ട് മകൾ ടീസറിൽ മീര ജാസ്മിനെന്ന് ആരാധകർ.രണ്ടു വ്യത്യസ്ത വിശ്വാസങ്ങളോടെ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുന്ന മകളുടെ കഥയാണ് സത്യൻ അന്തിക്കാട് മകൾ എന്ന ചിത്രത്തിലൂടെ പറയുന്നത്. സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശനിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ദേവിക സഞ്ജയ് ആണ് മകളുടെ വേഷത്തിൽ .ശ്രീനിവാസൻ, ഇന്നസെന്റ്, ശ്രീലത, സിദ്ദിഖ്, അൽത്താഫ്, നസ്‌ലിൻ എന്നിവരാണ് മറ്റു താരങ്ങൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറം രചന നിർവഹിക്കുന്ന ചിത്രത്തിന് എസ്. കുമാറാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതവും മനു ജഗദ്‌ കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു.ഏപ്രിൽ അവസാനം തിയേറ്ററിൽ എത്തും.