
 ബുക്കിംഗ് തുടങ്ങി
തിരുവനന്തപുരം: അവധിക്കാലത്തോട് അനുബന്ധിച്ച് വൈവിദ്ധ്യമാർന്ന യാത്രാപാക്കേജുകൾ സംസ്ഥാന സർക്കാർ സ്ഥാപനമായ ടൂർഫെഡ് അവതരിപ്പിച്ചു. 2022-23ലെ സീസൺ ടൂർ പാക്കേജുകളുടെ പ്രകാശനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്രാപാക്കേജുകളാണ് ഇവയെന്ന് ടൂർഫെഡ് ചെയർമാൻ സി. അജയകുമാർ പറഞ്ഞു. 500 രൂപ മുൻകൂർ അടച്ച് പാക്കേജുകൾ ബുക്ക് ചെയ്യാം.
ഏകദിന സ്‌പെഷ്യൽ
(പാക്കേജും നിരക്കും)
 ആലപ്പുഴ ഹൗസ്ബോട്ട് : ₹2000
 കുമരകം പാതിരാമണൽ : ₹2,300
 അഗ്രികൾച്ചർ തീംപാർക്ക് : ₹2,500
 വക്കം പൊന്നുംതുരുത്ത് : ₹2,500
 ജഡായു മൺറോതുരുത്ത് : ₹2,500
 ആഴിമല ചെങ്കൽ പൂവാർവേളി : ₹1,650
 അറേബ്യൻ സീ : ₹3,300
 പഞ്ചപാണ്ഡവ ക്ഷേത്രദർശനം : ₹1,850
 ഇത്തിപ്പുഴ വൈക്കം : ₹2,500
 ഗവി : ₹2,250
മറ്റ് പാക്കേജുകൾ
അതിരപ്പള്ളി ചാവക്കാട് അക്വേറിയം (5,350 രൂപ), ഗവി വാഗമൺ (5,350 രൂപ), തിരുവനന്തപുരം കന്യാകുമാരി (2,500) എന്നീ ഒരുരാത്രി രണ്ടുപകൽ പാക്കേജുകളും മൂന്നാർ (5,500 രൂപ), വയനാട് (5,500 രൂപ), മലബാർ (7,500 രൂപ), രാമേശ്വരം ധനുഷ്കോടി (5,500 രൂപ) എന്നീ രണ്ടുരാത്രി മൂന്നുപകൽ പാക്കേജുകളും ഇപ്പോൾ ബുക്ക് ചെയ്യാം.
ഡൽഹി ആഗ്ര ജയ്പൂർ, ഷിംല കുളു മണാലി, കൊൽക്കത്ത ഡാർജിലിംഗ് ഗാങ്ടോക്ക്, ശ്രീനഗർ, ഗുജറാത്ത്, ഒഡീഷ, ഹൈദരാബാദ്, മുംബയ് അജന്ത എല്ലോറ, ഗോവ, ബംഗളൂരു, മൈസൂർ, തിരുപ്പതി പദ്മാവതി കാളഹസ്തി, മൂകാംബിക, ആൻഡമാൻ, ലക്ഷദ്വീപ് പാക്കേജുകളുടെ ബുക്കിംഗും ആരംഭിച്ചു.