
ലണ്ടൻ : യു.കെയിൽ പ്രവേശിക്കുന്നതിന് നിലനിന്നിരുന്ന എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഇന്നലെ മുതൽ നീക്കി. വാക്സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ പരിശോധനയില്ലാതെ രാജ്യത്ത് പ്രവേശിക്കാം. പാസഞ്ചർ ലൊക്കേറ്റർ ഫോമുകളും ഇനി നിലനിൽക്കില്ല. നിലവില നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ രീതി മാർച്ച് അവസാനത്തോടെ നീക്കും.