
ഹെൽസിങ്കി : ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യമായി തുടർച്ചയായ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട് യൂറോപ്യൻ രാജ്യമായ ഫിൻലൻഡ്. യു.എൻ സ്പോൺസർഷിപ്പിൽ 146 രാജ്യങ്ങളിലായി നടത്തിയ വേൾഡ് ഹാപ്പിനെസ് സർവേയിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. അഫ്ഗാൻ ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ലെബനനാണ് അഫ്ഗാനിസ്ഥാന് തൊട്ടുമുമ്പുള്ളത്. പാകിസ്ഥാൻ 121ാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ചത് 136ാം റാങ്കാണ്.
ഡെൻമാർക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഐസ്‌ലൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്‌സ്, ലക്സംബർഗ്, സ്വീഡൻ, നോർവെ, ഇസ്രയേൽ, ന്യൂസിലൻഡ് എന്നിവയാണ് ആദ്യ പത്തിൽ ഇടംനേടിയ രാജ്യങ്ങൾ. യു.എസിനും ബ്രിട്ടണും യഥാക്രമം 16,17 സ്ഥാനങ്ങൾ ലഭിച്ചു.