നവ്യ നായർ ശക്തമായ അഭിനയത്തിലൂടെ പ്രേഷകശ്രദ്ധ നേടിയ ചിത്രമാണ് വി.കെ പ്രകാശ് സംവിധാനം ചെയ്‌ത 'ഒരുത്തി'. രാധാമണിയെന്ന സാധാരണക്കാരിയായി ശരിക്കും നവ്യ ജീവിക്കുകയായിരുന്നു. ഫാമിലി ഡ്രാമയുടെ മാക്‌സിമത്തിൽ നിന്ന് ക്ളൈമാക്‌സ് എത്തുമ്പോൾ ത്രില്ലറിലേക്ക് മാറുന്നുണ്ട് സിനിമ.

oruthee

ഒന്നിന് പിറകെ ഒന്നായി വരുന്ന പ്രശ്‌നങ്ങൾ ഒരു കുടുംബത്തിന് പിന്നിൽ വരുമ്പോൾ അത്തരം സാഹചര്യങ്ങളെ നേരിടാൻ മണി എന്ന രാധാമണി പെടാപ്പാടാണ് ചിത്രത്തിലുള‌ളത്. വിനായകന്റെ വളരെ ഹാർഷായ പൊലീസുദ്യോഗസ്ഥനും ഞെട്ടിക്കും. കഥപറച്ചിലിൽ ഫോക്കസ് ചെയ്‌ത് മികച്ച അവതരണമാണ് 'ഒരുത്തീ'യിൽ സംവിധായകൻ നടത്തിയിരിക്കുന്നത്.