
ലണ്ടൻ : വിഖ്യാതമായ ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡലെങ്കിലും ഉറപ്പിച്ച് വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. ഇന്നലെ ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് കൊറിയൻ സഖ്യത്തെ അട്ടിമറിച്ചാണ് കണ്ണൂർ സ്വദേശിനിയായ ട്രീസയും പുല്ലേല ഗോപിചന്ദിന്റെ മകളായ ഗായത്രിയും സെമിയിലെത്തിയത്. സെമിയിൽ തോറ്റാലും വെങ്കലം ലഭിക്കും. പുരുഷ സിംഗിൾസിൽ ലക്ഷ്യസെന്നും സെമിയിലെത്തിയിട്ടുണ്ട്.