putin

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് 69 വയസായി. എന്നാൽ ഈ പ്രായത്തിലും മുഖത്ത് ഒരു ചുളിവോ പാടോ പോലും ഇല്ലാതെ ചുറുചുറുക്കോടെ റഷ്യൻ ഭരണാധികാരി ഇരിക്കുന്നതിന് പിന്നിൽ ബൊട്ടോക്സ് ഇഞ്ചക്ഷൻ ആണെന്നാണ് റഷ്യയിലെ തന്നെ മാദ്ധ്യമങ്ങൾ പറയുന്നത്. പുടിനും അദ്ദേഹത്തിന്റെ പേർസണൽ ഉദ്യോഗസ്ഥരുമെല്ലാം ഈ വാർത്ത നിഷേധിച്ചിട്ടുണ്ടെങ്കിലും പുടിന് ഈ മരുന്ന് വിതരണം ചെയ്തതായി ഒന്നിലേറെ മാദ്ധ്യമങ്ങൾ മരുന്ന കമ്പനിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

ഈ വാർത്ത സത്യമാണെങ്കിൽ പുടിന് വ്യക്തിപരമായി വലിയൊരു തിരിച്ചടിയാണ് യുക്രെയിൻ അധിനിവേശം കാരണം സംഭവിച്ചിരിക്കുന്നത്. കാരണം റഷ്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തി. കമ്പനികളുടെ കൂട്ടത്തിൽ ബോട്ടോക്സ് നിർമിക്കുന്ന മരുന്ന് കമ്പനിയും ഉൾപ്പെട്ടിട്ടുണ്ട്. ഈ കമ്പനികൾ കാൻസർ മരുന്നുകൾ പോലുള്ള അടിയന്തര സ്വഭാവമുള്ളവ ഒഴിച്ചുള്ള എല്ലാ മരുന്നുകളുടെയും വിതരണം റഷ്യയിൽ നിർത്തിവച്ചിരിക്കുകയാണ്. ഇഞ്ചക്ഷൻ എടുക്കാതിരുന്നാൽ പതിയെ പതിയെ പുടിന്റെ മുഖത്ത് വാർദ്ധക്യം പിടിപെടുമെന്നത് ഉറപ്പാണ്.

അതേസമയം കിഴക്കൻ യുക്രെയിനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. പത്ത് പേരുടെ നില ഗുരുതരമാണ്. ഖാർകീവിൽ സ്കൂളുകളും സാംസ്കാരിക കേന്ദ്രങ്ങളുമടക്കം ആക്രമണത്തിൽ തകർന്നെന്നാണ് വിവരം. മരിയുപോളിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ അഭയം തേടിയിരിക്കുന്ന തിയേറ്റർ റഷ്യൻ സേന ബോംബാക്രമണത്തിൽ തകർത്തതായി യുക്രെയിൻ ആരോപിച്ചു. എന്നാൽ, ഇത്തരത്തിലൊരു ആക്രമണം നടത്തിയിട്ടില്ലെന്നും ജനവാസ മേഖലകൾ ആക്രമിക്കില്ലെന്നുമാണ് റഷ്യ പറയുന്നത്. ആക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് യുക്രെയിൻ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടു. ആക്രമണത്തിൽ ആളപായമില്ലെന്നാണ് വിവരം.