kk

ടുണിഷ്യ : മൂത്രാശയ സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത് ചില്ലുഗ്ലാസ്. ടുണീഷ്യയില്‍ നിന്നുള്ള നാല്‍പത്തിയഞ്ചുകാരിയായ ഒരു സ്ത്രീയാണ് ഇടവിട്ട് മൂത്രത്തിൽ അണുിബാധയെന്ന സംശയത്താൽ ഡോക്ടര്‍മാരെ സമീപിച്ചത്. എന്നാല്‍ സ്‌കാനിംഗിൽ ഇവരുടെ മൂത്രാശയത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. അസാധാരണമായ വലിപ്പമുള്ള മൂത്രത്തില്‍ കല്ലോ മുഴയോ ആകാമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം.എന്നാല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോഴാണ് ഇത് ചില്ലു ഗ്ലാസ് ആണെന്ന് വ്യക്തമായത്. നാല് വര്‍ഷത്തോളമായി ഇത് ഇവരുടെ മൂത്രാശയത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവത്രേ.

ഈ ഗ്ലാസ് സെക്‌സ് ടോയ് ആയി ഉപയോഗിച്ചതായിരുന്നുവെന്ന് സ്ത്രീ വ്യക്തമാക്കി . ഇതിനിടെ അബദ്ധവശാല്‍ ഗ്ലാസ് അകത്തേക്ക് കയറിപ്പോവുകയായിരുന്നു. ഗ്ലാസിന് എട്ട് സെന്റിമീറ്ററോളം വീതിയുണ്ടായിരുന്നു നേരത്തെയും ഇത്തരത്തിലുള്ള കേസുകള്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊതുവില്‍ തങ്ങള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ പുറത്തുപറയാനുള്ള മടി കൊണ്ട് ആളുകള്‍ രഹസ്യമാക്കി വയ്ക്കുകയും പിന്നീട് ഇത് വലിയ തോതിലുള്ള സങ്കീര്‍ണതകളിലേക്ക് വഴിവയ്ക്കുകയും ചെയ്യുകയാണ് പതിവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സ്ഫാക്‌സിലെ 'ഹബീബ് ബര്‍ഗുയ്ബ യൂണിവേഴ്‌സിറ്റി' ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ സുഖം പ്രാപിച്ചുവരുന്നതായും ഇവര്‍ക്ക് കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ നിലവില്‍ ഇല്ലെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു,​