dineshanlottery

ആ​ല​ങ്ങാ​ട്:​ ​ക​രു​മാ​ല്ലൂ​രി​ൽ​ ​ലോ​ട്ട​റി​ ​ക​ച്ച​ക​ട​ക്കാ​ര​നെ​ ​ക​ള്ള​നോ​ട്ട് ​ന​ൽ​കി​ ​വീ​ണ്ടും​ ​ക​ബ​ളി​പ്പി​ച്ചു.​ ​ആ​ലു​വ​ ​പ​റ​വൂ​ർ​ ​റോ​ഡി​ൽ​ ​ക​രു​മാ​ല്ലൂ​ർ​ ​മ​രോ​ട്ടി​ച്ചു​വ​ടി​ൽ​ ​സൈ​ക്കി​ളി​ൽ​ ​ലോ​ട്ട​റി​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​ ​ത​ട്ടാം​പ​ടി​ ​ചാ​ലി​ൽ​ ​ദി​നേ​ശ​നെ​യാ​ണ് ​ബൈ​ക്കി​ലെ​ത്തി​യ​ ​യു​വാ​വ് 2000​ ​രൂ​പ​യു​ടെ​ ​ക​ള്ള​നോ​ട്ട് ​ന​ൽ​കി​ ​ക​ബ​ളി​പ്പി​ച്ച​ത്.​ ​രാ​വി​ലെ​ 11​ ​മ​ണി​യോ​ടെ​ ​എ​ത്തി​യ​ ​യു​വാ​വ് 600​ ​രൂ​പ​യ്ക്കു​ള്ള​ 15​ ​ലോ​ട്ട​റി​ക​ൾ​ ​വാ​ങ്ങി​യ​ ​ശേ​ഷം​ 2000​ ​രൂ​പ​യു​ടെ​ ​നോ​ട്ട് ​ന​ൽ​കി.​ 1400​ ​രൂ​പ​ ​ദി​നേ​ശ​ൻ​ ​തി​രി​കെ​ ​ന​ൽ​കി.​ ​ലോ​ട്ട​റി​ ​മൊ​ത്ത​ ​വി​ൽ​പ​ന​ ​കേ​ന്ദ്ര​ത്തി​ൽ​ ​എ​ത്തി​ ​അ​ടു​ത്ത​ ​ദി​വ​സ​ത്തേ​യ്ക്കു​ള്ള​ ​ലോ​ട്ട​റി​ ​വാ​ങ്ങി​ ​പ​ണം​ ​ന​ൽ​കി​യ​പ്പോ​ഴാ​ണ് ​നോ​ട്ട് ​വ്യാ​ജ​നാ​ണെ​ന്ന് ​അ​റി​യു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​ആ​ലു​വ​ ​വെ​സ്റ്റ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​യു​വാ​വി​നെ​ ​മു​ൻ​പ​രി​ച​യ​മി​ല്ലെ​ന്നാ​ണ് ​ദി​നേ​ശ​ൻ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​മാ​സ​ങ്ങ​ൾ​ക്കു​ ​മു​ൻ​പ് ​മ​റ്റൊ​രു​ ​ലോ​ട്ട​റി​ ​വി​ൽ​പ്പ​ന​ക്കാ​ര​നെ​ ​സ​മാ​ന​മാ​യ​ ​രീ​തി​യി​ൽ​ 2000​ ​രൂ​പ​യു​ടെ​ ​ക​ള്ള​നോ​ട്ട് ​ന​ൽ​കി​ ​ക​ബ​ളി​പ്പി​ച്ചി​രു​ന്നു.