
ഇടുക്കി: പിതാവ് വീടിന് തീയിട്ട വിവരം തന്നെ വിളിച്ച് അറിയിച്ചത് മരിച്ച ഫൈസലാണെന്ന് ദൃക്സാക്ഷി രാഹുൽ. മരണത്തിന് തൊട്ടുമുൻപ് ഫൈസൽ ഫോൺ വിളിച്ച് മുറിക്കുള്ളിൽ തീപടർന്ന വിവരം അറിയിക്കുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.
'വിവരമറിഞ്ഞ് ഓടിയെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴേക്ക് തീപടർന്നു. ഹമീദ് അപ്പോഴും പെട്രോള്‍ നിറച്ച കുപ്പികള്‍ മുറിയിലേക്ക് എറിയുന്നുണ്ടായിരുന്നു.
ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാൻ ശ്രമിച്ചത്. തീയും പുകയും കാരണം ആരെയും രക്ഷിക്കാനായില്ല. നാല് പേരും ബാത്ത്റൂമിലായിരുന്നു. എന്റെ വീട്ടിൽ വളർന്ന പിള്ളേരാ..."- രാഹുൽ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.