riyas-rincy

തൃശൂർ: കൊടുങ്ങല്ലൂരിൽ ടെക്സ്റ്റൈൽ ഉടമയായ യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറിയാട് ചൈതന്യ നഗർ കസ്തൂരി കോവിലിനു വടക്കുവശമുള്ല ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. റിൻസിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ റിയാസിനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് റിൻസിയെ റിയാസ് കൊലപ്പെടുത്തിയത്. വീ​ടി​ന്റെ​ ​സ​മീ​പ​ത്തു​ള്ള​ ​സ്‌​കൂ​ൾ​ ​ജം​ഗ്ഷ​നി​ൽ​ ​ന​ട​ത്തിവന്നിരുന്ന​ ​നി​റ​ക്കൂ​ട്ട് ​എ​ന്ന​ ​റെ​ഡി​മെ​യ്ഡ് വസ്ത്ര ​സ്ഥാ​പ​നം​ ​പൂ​ട്ടി അ​ഞ്ചും​ ​പ​ത്തും​ ​വ​യ​സു​ള്ള​ ​മ​ക്ക​ളോ​ടൊ​പ്പം​ ​വീ​ട്ടി​ലേ​ക്ക് ​വ​രു​ന്ന​ ​വ​ഴിയാണ് റിൻസിയെ റിയാസ് ആക്രമിച്ചത്. ​ആ​ളൊ​ഴി​ഞ്ഞ​ ​ഭാ​ഗ​ത്ത് ​സ്‌​കൂ​ട്ട​ർ​ ​ത​ട​ഞ്ഞു​ ​നി​റു​ത്തി​ ​റി​യാ​സ് ​വെ​ട്ടുകയായിരുന്നു.​ റിൻസിക്ക് മുഖത്തുൾപ്പടെ ശരീരത്തിൽ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകൾ അറ്റുപോയി. തലയിലും മാരകമായി പരിക്കേറ്റു .​ കുഞ്ഞുങ്ങളുടെ കരച്ചിൽകേട്ട് അ​തു​ ​വ​ഴി​ ​വ​ന്ന​ ​മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ബ​ഹ​ളം​ ​വ​ച്ച​തോ​ടെ​ ​റിയാസ്​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​പ്ര​തി​ക്കെ​തി​രെ​ ​നേ​ര​ത്ത​ ​റി​ൻ​സി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇത് പിന്നീട് ഒത്തുതീർപ്പാക്കിയെങ്കിലും റിയാസ് പക തീർക്കുകയായിരുന്നുവെന്നാണ് സൂചന.

റിൻസിയുടെ കടയിൽ ജീവനക്കാരനായിരുന്നു റിയാസ്. ചിപ്പു എന്ന് വിളിപ്പേരുള്ള റിയാസ് റിൻസിയുടെ അയൽക്കാരനുമായിരുന്നു. റിയാസ് കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതോടെ റിൻസി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് റിയാസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും റിൻസി തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.