kodiyeri-balakrishnan

തിരുവനന്തപുരം: കെ റെയിലിനെതിരെ കോൺഗ്രസും ബിജെപിയും എസ്‌ഡിപിഐയും നടത്തുന്നത് സംയുക്ത നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി. കല്ല് വാരിക്കൊണ്ടുപോയാൽ പദ്ധതി ഇല്ലാതാകുമോ എന്നും അദ്ദേഹം ചോദിച്ചു.

'കല്ലിടുന്ന സ്ഥലത്തെല്ലാം കോൺഗ്രസുകാർ എത്തി കല്ല് വാരിക്കൊണ്ടുപോവുകയാണ്. അവർക്ക് കല്ലുവേണമെങ്കിൽ എവിടുന്നെങ്കിലും കുറച്ച് എത്തിച്ച് കൊടുക്കാം. പക്ഷെ കുറച്ച് കല്ലു വാരിക്കൊണ്ട് പോയാൽ പദ്ധതി ഇല്ലാതാകുമോ? എല്ലാ വികസന പദ്ധതികളെയും തടസപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. കേരളത്തെ കലാപഭൂമിയാക്കാനാണ് അവർ ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ചിന്തിക്കണം.' - കോടിയേരി പറഞ്ഞു.