dowry

വളർത്തുമൃഗങ്ങളോട് താൽപ്പര്യമില്ലാത്ത മനുഷ്യർ വളരെ കുറവാണ്. പ്രത്യേകിച്ച് നായകളോട് ഏവർക്കും ഒരു പ്രത്യേക സ്നേഹമാണ്. സ്നേഹം കൊണ്ടും അനുസരണ കൊണ്ടും മനുഷ്യരുടെ മനസ് കീഴടക്കാനുള്ല അവരുടെ കഴിവ് തന്നെയാണ് അതിനുളള് പ്രധാന കാരണം. വിദേശയിനങ്ങൾ ഉൾപ്പെടെ പലതരത്തിലുള്ല നായ്ക്കളെയാണ് ഓരോരുത്തരും വീടുകളിൽ വളർത്തുന്നത്. എന്നാൽ ഇവിടെ പറയാൻ പോകുന്നത് അത്തരത്തിലുള്ല ഒരാളെ പറ്റി അല്ല. വിദേശയിനങ്ങൾക്ക് വേണ്ട ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഇവയ്ക്ക് ആവശ്യമില്ല. തമിഴ്നാടാണ് ആളുടെ ജന്മദേശം. അവിടുത്തെ പെൺകുട്ടികളുടെ വിവാഹത്തിന് സ്ത്രീധനമായി നൽകുന്ന ഈ വ്യത്യസ്തയിനം നായയെ പറ്റി അറിയാം.

kanni-dog

വിവാഹത്തിന് സ്ത്രീധനമായി നൽകുന്ന നായ അതാണ് 'കന്നി'. തമിഴ് പാരമ്പര്യമനുസരിച്ച് വധുവിന്റെ സുരക്ഷയ്ക്കായാണ് കന്നി നായ്ക്കളെ കൂടി നൽകുന്നത്. കന്നി എന്നാൽ കന്യക എന്നാണ് അർത്ഥം. കന്യകകളുടെ കാവൽക്കാരൻ എന്നും ഇക്കൂട്ടരെ വിളിക്കുന്നു. രൂപം കൊണ്ട് കന്നിയും ചിപ്പിപ്പാറയും ഒരുപോലെയാണെങ്കിലും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ രണ്ടിനമായി കരുതുന്നത്. കറുപ്പ് നിറത്തിലുള്ലവയെ കന്നി എന്ന് വിളിക്കുമ്പോൾ ടാൻ നിറത്തിലുള്ലവയെ ചിപ്പിപ്പാറ എന്ന് പറയുന്നു. ഇവയെ രണ്ടിനമായി കെന്നൽ ക്ലബ് ഒഫ് ഇന്ത്യയും അംഗീകരിച്ചിട്ടുണ്ട്. ഇരയെ കണ്ട് പിന്തുടരുന്ന സൈറ്റ് ഹൗണ്ട് വിഭാഗത്തിലാണ് കന്നിയുടെ സ്ഥാനം. കൂർത്ത മുഖവും മെലിഞ്ഞ ശരീരവും നീളമേറിയ കാലുകളും ഇരയെ പിന്തുടരാൻ ഇവയെ സഹായിക്കുന്നു.

kanni-dog-

മികച്ച കാവൽക്കാരായ കന്നി നായ്ക്കൾക്ക് തന്റെ ചുറ്റുമുള്ള പ്രദേശത്ത് അപരിചിതരായ ജീവികൾ കടന്നുകയറാതെ ശ്രദ്ധിക്കാനുള്ല പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ വനാതിർത്തി പങ്കിടുന്ന കൃഷിസ്ഥലങ്ങളിൽ ഇവയെ കാവലിന് ഉപയോഗിക്കാറുണ്ട്. കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കാൻ കഴിവുള്ല ഇവയെ പരിശീലനത്തിലൂടെ മിടുക്കന്മാരാക്കാൻ കഴിയും. വേട്ടനായ്ക്കളാണെങ്കിലും മികച്ച കാവൽക്കാരുമാണിവർ. അതിനാൽ ചെറുപ്പത്തിലേ പരിശീലനം നൽകണം. പ്രായമേറുംതോറും പരിശീലനം നൽകാൻ ബുദ്ധിമുട്ടാണ്.