
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: ലഹരികളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുക, സന്താനങ്ങളെക്കൊണ്ട് കഷ്ടത അനുഭവിക്കാനിടവരും, അഗ്നി ഭയവും ജലഭയവും ഉണ്ടാകാം ശ്രദ്ധിക്കണം, ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഭരണി: പണചെലവ് വർദ്ധിക്കും, സമയ നഷ്ടത്തിന് സാദ്ധ്യത, ബന്ധുക്കളുടെ എതിര്‍പ്പുകളുണ്ടാകും, കുടുംബത്തില്‍ കലഹം ഉണ്ടാകാതെ സൂക്ഷിക്കണം, രക്തദോഷം മൂലമുള്ള അസുഖങ്ങള്‍ക്ക് ഇടവരും.
കാര്‍ത്തിക: ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കണം, രാത്രിയിലുള്ള സഞ്ചാരം വേണ്ടി വരും കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക, വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം.
രോഹിണി: സ്ത്രൈണത കൂടി നില്‍ക്കും, പരാജയത്തില്‍ നിരാശപ്പെടാതെ വിജയം വരെ പ്രവര്‍ത്തിക്കണം അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയരുത്.
മകയിരം: സുഹൃത്തുക്കള്‍ മൂലം അധികചെലവ് വരാം ,ചെലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും, പകര്‍ച്ച വ്യാധികള്‍ പിടിപെടാതെ നോക്കണം ചില സംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും.
തിരുവാതിര: ശത്രുക്കളുടെ ഉപദ്രവം കുറയും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും അവസരം ലഭിക്കും, കലാ- വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം, ധനപരമായി ഉയര്‍ച്ച, വിദേശത്തുനിന്നും ശുഭവാര്‍ത്ത ശ്രവിക്കും.
പുണര്‍തം: കലാ-സാഹിത്യം എന്നീ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, ഐശ്വര്യം നിറഞ്ഞു നില്‍ക്കുന്ന സമയം, വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നവയുടെ വില്‍പന നടക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും.
പൂയം: വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം, തൊഴില്‍പരമായി ഉന്നതി, സ്ത്രീകള്‍ക്ക് അംഗീകാരം, ആത്മവിശ്വാസം കൂടുതലായി അനുഭവപ്പെടും.
ആയില്യം: ഇഷ്ട ഭക്ഷണ പ്രാപ്തി, വരുമാനത്തില്‍ വര്‍ദ്ധനവ്, വിദേശ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും, ധനസുഖം അനുഭവിക്കും, സംഘര്‍ഷം നിറഞ്ഞ മാനസിക അവസ്ഥയ്ക്ക് ശമനം ലഭിക്കും.
മകം: അന്യദേശവാസം , ദൂരയാത്ര, ദൈവീക ചിന്ത ഉടലെടുക്കും, രോഗമുക്തി, വരുമാനത്തിന്റെ ഒരുവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുക, പൊതുജന പിന്തുണ വര്‍ദ്ധിക്കും.
പൂരം: വാക്ക് പാലിക്കാന്‍ സാധിക്കും, കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, സഹോദര ഗുണം, കുടുംബ സുഖം, അവിചാരിത ധനാഗമന മാര്‍ഗങ്ങള്‍ ഉണ്ടാകും, അധികം വിഷമിക്കാതെ ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കും.
ഉത്രം: ബാദ്ധ്യതകള്‍ തീര്‍ക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ജനപ്രീതി, മനസുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും, വിദേശത്ത് തൊഴിലില്‍ ശോഭിക്കാന്‍ കഴിയും.
അത്തം: സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ഗുണം, വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടവരും, ദാമ്പത്യസുഖം ലഭിക്കും.
ചിത്തിര: സമാധാനം തിരികെ കിട്ടും, സ്ത്രീ വിഷയങ്ങളില്‍ താല്‍പ്പര്യം, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല, രാഷ്ട്രീയ രംഗങ്ങളില്‍ അധികാരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും, തര്‍ക്കങ്ങളില്‍ മാദ്ധ്യസ്ഥം വഹിക്കേണ്ടി വരും.
ചോതി: സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ഉദ്യോഗമന്വേഷിച്ചുള്ള യാത്രകൾ സഫലമാകും.
വിശാഖം: സ്ത്രീകളുമായി കലഹിക്കാനും അപമാനം സഹിക്കാനും ഇടയാകും, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, തൊഴില്‍ രംഗത്ത് തടസങ്ങൾ അനുഭവപ്പെടും.
അനിഴം: ഒട്ടേറെ തടസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടി വരും, കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, ധനനഷ്ടത്തിനും മാനഹാനിക്കും ഇടയായേക്കാം.
കേട്ട: ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍,വാഹന സംബന്ധമായ അപകട ദുരിതങ്ങള്‍.
മൂലം: രാഷ്ട്രീയ രംഗത്ത് പൊതുജന രോഷത്തെ നേരിടേണ്ടി വരും, രഹസ്യ ജീവിതം, സുഹൃത്ത് ബന്ധങ്ങളില്‍ക്കൂടി ആപത്തുകള്‍, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും, ആരോഗ്യസ്ഥിതി അപ്രതീക്ഷിതമായി വഷളാകും.
പൂരാടം: സ്ത്രീകള്‍ മൂലം മാനഹാനിക്ക് ഇടയായേക്കാം, കുടുംബത്തില്‍ സമാധാനം നഷ്ടപ്പെടും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വീടുവിട്ട് നില്‍ക്കേണ്ടതായ അവസരങ്ങള്‍ വന്നുചേരും.
ഉത്രാടം: സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാലതാമസം വരും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം, ബിസിനസിൽ ധനനഷ്ടമുണ്ടാകാതെ സൂക്ഷിക്കണം.
തിരുവോണം: മേലധികാരികളില്‍ നിന്നും പ്രീതിയും പ്രശംസയും പിടിച്ചുപറ്റും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം, ബന്ധുജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും, തൊഴില്‍ സംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനമുണ്ടാകും.
അവിട്ടം: ശമ്പളവര്‍ദ്ധനയും സര്‍ക്കാര്‍ അംഗീകാരവും ലഭിക്കും, സുഹൃദ് ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും, ദാമ്പത്യത്തിൽ ചെറിയ പിണക്കങ്ങള്‍ ഉണ്ടാകാം, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.
ചതയം: പരീക്ഷണങ്ങളിൽ വിജയിച്ച് ജീവിത വിജയം നേടാന്‍ സാധിക്കും, കുടുബസുഖം, സഹോദര ഗുണം, യാത്രയില്‍ നേട്ടം,ആഗ്രഹ സാഫല്യം, സംതൃപ്തി, കുടുംബസമേതമുള്ള തീര്‍ത്ഥയാത്രകള്‍ ഉല്ലാസ യാത്രകള്‍.
പൂരുരുട്ടാതി: ജോലി ലഭിക്കും, തൊഴില്‍രംഗത്ത് പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം, ഉപകാര സ്മരണ കാണിക്കും,പ്രസന്നതയോടെ കാര്യങ്ങളെ നേരിടും, സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കും, സ്ത്രീകള്‍ മൂലം അധിക ചെലവ്.
ഉത്രട്ടാതി: മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സഫലീകൃതമാകും,സ്ത്രീ ഗുണം, കുടുംബസുഖം, വിവാഹം മൂലം ഉയര്‍ച്ച, അവിചാരിത ലാഭങ്ങള്‍,പ്രധാനപ്പെട്ട മംഗള കര്‍മ്മങ്ങളില്‍ പ്രമുഖ സ്ഥാനം ലഭിക്കാന്‍ യോഗം.
രേവതി: ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, എല്ലാരംഗത്തും അഭിവൃദ്ധി, കുടുബസുഖം,ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകള്‍ കൈവരും, സഹോദര സഹായം ലഭിക്കും, പ്രശസ്ഥരുമായി ഇടപെടാന്‍ അവസരം ലഭിക്കും.