സൂപ്പർഹിറ്റ് ചിത്രം തണ്ണീർമത്തൻ ദിനങ്ങളുടെ തിരക്കഥാകൃത്ത് ഡിനോയ് പൗലോസ് തിരക്കഥ രചിക്കുകയും പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുകയും ചെയ്ത ചിത്രമായ പത്രോസിന്റെ പടപ്പുകൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അഫ്‌സൽ അബ്ദുൾ ലത്തീഫ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. മരിക്കാർ എന്റർടെയിൻമെന്റ്‌സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നല്ലൊരു ചിരിപ്പടമാണ് പത്രോസിന്റെ പടപ്പുകൾ. ജാനേ മൻ എന്ന ചിത്രത്തിന് ശേഷം ഏറ്റവും കൂടുതൽ ചിരിപ്പിച്ച ചിത്രമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മികച്ച പ്രകടനമാണ് അഭിനേതാക്കൾ കാഴ്ചവച്ചതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. മികച്ചൊരു കോമഡി സിനിമയാണെന്ന് മിക്കവാറും പേരും അഭിപ്രായപ്പെടുന്നു. കൂടുതൽ പ്രതികരണങ്ങൾ കാണാം.

pathrosinte-padappukal