അനൂപ് മേനോൻ നായകനായെത്തിയ 21 ഗ്രാംസ് എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അനൂപ് മേനോൻ വീണ്ടും പൊലീസ് വേഷം അണിയുന്ന ചിത്രമാണ് 21 ഗ്രാംസ്. ബിബിൻ കൃഷ്ണ ആദ്യമായി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. റിനീശ് കെ എൻ ആണ് ചിത്രത്തിന്റെ നിർമാണം.

രഞ്ജി പണിക്കർ, ലിയോണ ലിഷോയ്, ലെന, രഞ്ജിത്ത് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ക്രൈം ബ്രാഞ്ച് വൈ എസ് പി നന്ദ കിഷോറിന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പക്കാ ക്രൈം ത്രില്ലറിന്റെ എല്ലാ ചേരുവകകളും ചിത്രത്തിലുണ്ട്. ട്വിസ്റ്റുകളും കൺഫ്യൂഷനും അപ്പുറം നാടകീയതയും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. കഥാപാത്രം അർഹിക്കുന്ന പ്രകടനം എല്ലാ അഭിനേതാക്കളും കാഴ്ചവച്ചു. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.